Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ദരിദ്രരെ പരിഹസിച്ച് യുപി മന്ത്രി; മദ്യം നൽകിയാൽ വോട്ട് ഉറപ്പിക്കാമെന്ന്

ലഖ്‌നൗ- ദരിദ്രർ മദ്യപാനികളാണെന്നും മദ്യവും കോഴിയും നൽകിയാൽ അവർ ആർക്കുവേണമെങ്കിലും വോട്ടു ചെയ്യുമെന്ന പരിഹാസവുമായി ഉത്തർ പ്രദേശ് പിന്നാക്ക ക്ഷേമ മന്ത്രി ഓം പ്രകാശ് രാജ്ഭർ. എ.എൻ.ഐ ആണ് മന്ത്രിയുടെ വിവാദ പ്രസ്താവന റിപ്പോർട്ട് ചെയ്തത്. 'ദരിദ്രരെല്ലാം മദ്യപാനികളാണ്. മദ്യവും കോഴിയും കഴിച്ച് വോട്ടു നൽകി അവർ ദൽഹിയിലേക്കും ലഖ്‌നൗവിലേക്കും പറഞ്ഞയക്കുന്ന നേതാക്കൾ ഇവരെ കോഴികളാക്കുകയാണ്,' മന്ത്രി പറഞ്ഞു.

യുപിയിൽ ബിജെപി സഖ്യകക്ഷിയായ സുഹെൽദേവ് ഭരതീയ സമാജ് പാർട്ടിയുടെ അധ്യക്ഷനാണ് മന്ത്രി. ദരിദ്രരെ മദ്യപാനികളാക്കി ആക്ഷേപിക്കുന്ന ഇദ്ദേഹത്തിന്റെ പ്രസ്താവന നേരത്തേയും വിവാദമായിട്ടുണ്ട്. തന്റെ സ്വന്തം സമുദായമായ രാജ്ഭർ വിഭാഗക്കാർ മദ്യപാനത്തിൽ മുന്നിലാണെന്ന് ആരോപിച്ചിരുന്നു. ബി.ജെ.പി ഒരു ദിവസം ചെലവഴിക്കുന്ന പണത്തിലേറെ തന്റെ സദുമായമായ രാജ്ഭർ വിഭാഗക്കാർ മദ്യപിക്കാൻ ചെലവിടുന്നുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.
 

Latest News