നേപ്പാളിൽ കുടുങ്ങിയ പ്രവാസികൾ സൗദിയിലെത്തി, നന്ദി പറഞ്ഞ് എംബസി

റിയാദ്- കോവിഡ് പ്രതിസന്ധിക്കിടെ സൗദിയിലേക്ക് വരാൻ ശ്രമിക്കുന്നതിനിടെ നേപ്പാളിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ ആദ്യ സംഘം റിയാദിലെത്തി. മലയാളികൾ അടക്കമുള്ളവരുടെ ആദ്യസംഘമാണ് റിയാദിൽ എത്തിയത്. നേപ്പാളിലെ ത്രിഭുവൻ വിമാനതാവളത്തിൽനിന്ന് വിമാനം ചാർട്ടർ ചെയ്തത്. അടുത്ത ദിവസങ്ങളിൽ കൂടുതൽ വിമാനങ്ങൾ നേപ്പാളിൽനിന്ന് സൗദിയിലെത്തും. സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷന് നന്ദി പറയുന്നതായി റിയാദിലെ ഇന്ത്യൻ എംബസി വ്യക്തമാക്കി. സൗദിയിലേക്ക് വരാൻ നേപ്പാൾ വഴി എത്തിയവരാണ് കഴിഞ്ഞ കുറച്ചുദിവസങ്ങളായി നേപ്പാളിൽ കുടുങ്ങിയത്. രാജ്യാന്തര വിമാനങ്ങൾക്കുള്ള വിലക്ക് ഏർപ്പെടുത്തിയതായിരുന്നു കാരണം. ഇ.ടി മുഹമ്മദ് ബഷീർ എം.പി അടക്കം നിരവധിപേർ പ്രശ്‌നത്തിൽ ഇടപെട്ടിരുന്നു.
 

Latest News