Sorry, you need to enable JavaScript to visit this website.

വാക്‌സിന്റെ പേരില്‍ ചോദിക്കുന്നത് ഒ.ടി.പിയാണ്, ഒരിക്കലും നല്‍കരുത്

വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ കരസ്ഥമാക്കി തട്ടിപ്പ് നടത്തുന്ന സൈബര്‍ സംഘങ്ങള്‍ കോവിഡ് വാക്‌സിനേഷനും അവസരമാക്കുന്നു. പ്രശസ്തമായ വ്യാപാര സ്ഥാപനങ്ങളുടെ സമ്മാനമടിച്ചുവെന്നും ബാങ്ക് അക്കൗണ്ടും എ.ടി.എം കാര്‍ഡും കാലഹരണപ്പെട്ടുവെന്നും അറിയിച്ച് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കരസ്ഥമാക്കി തട്ടപ്പ് നടത്തുന്നവര്‍ നേരത്തെ തന്നെ ഗള്‍ഫ് രാജ്യങ്ങളില്‍ സജീവമാണ്.
സൗദി അറേബ്യയിലും യു.എ.ഇയിലും ഇത്തരം സംഘങ്ങള്‍ പലതവണ പടിയിലായിട്ടുണ്ടെങ്കിലും പുതിയ സംഘങ്ങള്‍ തട്ടിപ്പുമായി രംഗത്തുണ്ട്.
വ്യക്തികള്‍ക്ക് ഓണ്‍ലൈന്‍ പണം ട്രാന്‍സ്ഫര്‍ ചെയ്യുന്നതിന് ബാങ്കുകള്‍ അയക്കുന്ന ഒ.ടി.പി കരസ്ഥമാക്കുകയാണ് ഇത്തരം തട്ടിപ്പ് സംഘങ്ങളുടെ രീതി. ആദ്യം ബാങ്ക് അക്കൗണ്ട് നമ്പറുകള്‍ സംഘടിപ്പിക്കുന്നു. പിന്നീട് ഉപയോക്താക്കള്‍ക്ക് ലഭിക്കുന്ന വണ്‍ ടൈം പാസ് വേഡ് (ഒ.ടി.പി) നേടുന്നതിന് പലവിധ തന്ത്രങ്ങള്‍ ഉപയോഗിക്കുന്നു.
ബാങ്കുകള്‍ അയച്ച ഒ.ടി.പിയാണെന്ന കാര്യം ശ്രദ്ധിക്കാതെ ഫോണിലൂടെ നല്‍കുന്നവരാണ് കുടുങ്ങുന്നത്. ബാങ്ക് ഉദ്യോഗസ്ഥരാണെന്ന വ്യാജേനയും വിവിധ രാജ്യങ്ങളിലെ സി.ഐ.ഡി ഉദ്യോഗസ്ഥാരണെന്ന് വിശ്വസിപ്പിച്ചും ഫോണില്‍ എസ്.എം.എസ് ആയി വരുന്ന ഒ.ടി.പി അറിയാന്‍ ശ്രമിക്കുന്നു.


ഇസ്രായിലിനെ കുറിച്ച് ചോദ്യം; ബൈഡന്‍ രക്ഷപ്പെടുന്ന വിഡിയോ വൈറലായി

വിവിധ ഭാഷകള്‍ സംസാരിക്കുന്നവരാണ് തട്ടിപ്പ് സംഘത്തിലുള്ളത്. അറബി സംസാരിക്കാത്തവരോട് ഇംഗ്ലീഷിലും ഉര്‍ദുവിലും മറ്റു ഭാഷകളിലും സംസാരിക്കുന്നു.
പത്തും പതിനഞ്ചും പേരടങ്ങുന്ന സംഘങ്ങളാണ് സൗദിയിലും യു.എ.ഇയിലും പിടിയിലായത്. വലിയ ഓഫീസ് സംവിധാനങ്ങളോടെയാണ് ഇത്തരം തട്ടിപ്പ് സംഘങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതെന്നാണ് വ്യക്തമായത്.
ബാങ്കുകളുടേയും പ്രശസ്ത വ്യാപര സ്ഥാപനങ്ങളുടേയും എംബ്ലവും ലോഗോയും ചേര്‍ത്ത് ഫോണിനു പുറമെ, വാട്‌സാപ്പിലൂടെയും ഉപയോക്താക്കളെ വല വീശാറുണ്ട്.
പാസ് വേഡുകളും മറ്റും ഫോണ്‍ വഴി ചോദിക്കാറില്ലെന്ന് ബാങ്കുകള്‍ പയോക്താക്കളെ ഇടക്കിടെ ഉണര്‍ത്താറുണ്ടെങ്കിലും സമ്മാനമടിച്ചുവെന്ന് വിശ്വസിക്കുന്നവരും എ.ടി.എം കാര്‍ഡ് റദ്ദായിപ്പോകുമോ എന്ന് ഭയപ്പെടുന്നവരും തട്ടിപ്പ് സംഘങ്ങളുടെ കെണിയില്‍ പെടുന്നു.
എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും കോവിഡ് വാക്‌സിനേഷനുമായ ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് മൊബൈല്‍ ആപ്പുകളുണ്ടെങ്കിലും ഇപ്പോള്‍ വാക്‌സിനേഷന്റെ പേരിലാണ് തട്ടിപ്പിന്് ശ്രമിക്കുന്നത്.
കോവിഡ് വാക്‌സിന്‍ എടുത്തവെന്ന കാര്യം ആപ്പില്‍ ഉള്‍പ്പെടുത്തുന്നതിന് എസ്.എം.എസ് ആയി ലഭിച്ച നമ്പര്‍ പറയാനാണ് ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെന്ന പേരില്‍ ആവശ്യപ്പെടുന്നത്. ഇങ്ങനെ ആവശ്യപ്പെടുന്ന നമ്പര്‍ അക്കൗണ്ടില്‍നിന്ന് പണം ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനുള്ള ഒ.ടി.പി ആയിരിക്കും. നേരത്തെ തന്നെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ലഭ്യമാക്കിയ ഉപയോക്്താക്കളെയാണ് വാക്‌സിന്റെ പേരല്‍ കബളിപ്പിക്കുന്നത്.
ലഭിച്ചിരിക്കുന്ന ഒ.ടി.പി ബാങ്കില്‍ നിന്നാണെന്ന് ശ്രദ്ധിക്കാതെ കോവിഡ് വാക്‌സിന്‍ വെരിഫിക്കേഷനു വേണ്ടിയാണെന്നു കരുതി ല്‍കിയാല്‍ അക്കൗണ്ടില്‍നിന്ന് പണം പോയിക്കിട്ടും.
വ്യക്തിപരമായ വിവരങ്ങള്‍ കൈമാറുന്നതിന് മുമ്പ് രണ്ട് തവണ ആലോചിക്കണമെന്നാണ് സൈബര്‍ സുരക്ഷാ വിദഗ്ധര്‍ നല്‍കുന്ന ഉപദേശം.

 

Latest News