Sorry, you need to enable JavaScript to visit this website.

ആഫ്രിക്കയിൽ 100 കോടി ഡോളറിന്റെ  നിക്ഷേപങ്ങൾ നടത്തും - കിരീടാവകാശി 

റിയാദ് - ആഫ്രിക്കൻ രാജ്യങ്ങളിൽ സൗദി അറേബ്യ ഈ വർഷം 100 കോടി ഡോളറിന്റെ നിക്ഷേപങ്ങൾ നടത്തുമെന്ന് സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു. കൊറോണ മഹാമാരിയുടെ പ്രത്യാഘാതങ്ങളിൽ നിന്ന് മറികടക്കാൻ സമ്പദ്‌വ്യവസ്ഥകളെ സഹായിക്കുന്നതിന് ഈ വർഷം നിക്ഷേപങ്ങളും ലോണുകളുമായി 100 കോടി ഡോളറിന്റെ പിന്തുണ ആഫ്രിക്കൻ രാജ്യങ്ങൾക്ക് സൗദി അറേബ്യ നൽകും. സൗദി ഡെവലപ്‌മെന്റ് ഫണ്ട് വഴിയാണ് ആഫ്രിക്കൻ രാജ്യങ്ങളിൽ പദ്ധതികൾ നടപ്പാക്കുകയെന്നും, ആഫ്രിക്കൻ രാജ്യങ്ങൾക്ക് കടാശ്വാസം നൽകുന്നതിന് ആവശ്യമായ ധനസമാഹരണം ലക്ഷ്യമിട്ട് പാരീസിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ സൗദി കിരീടാവകാശി വെളിപ്പെടുത്തി. 
കോവാക്‌സ് പദ്ധതിയെ പിന്തുണക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് സൗദി അറേബ്യ. വികസ്വര രാജ്യങ്ങളിലേക്ക് വാക്‌സിൻ കയറ്റി അയക്കുന്നതിനെ സൗദി അറേബ്യ പിന്തുണക്കുകയും ചെയ്യുന്നു. സൗദി അറേബ്യയുടെ പരമാധികാര ഫണ്ട് ആയ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ഖനന, ഊർജ, ടെലികോം, ഭക്ഷ്യവസ്തു അടക്കമുള്ള മേഖലകളിൽ 45 ആഫ്രിക്കൻ രാജ്യങ്ങളിൽ കഴിഞ്ഞ ദശകങ്ങളിൽ 1,350 കോടി ഡോളറിന്റെ നിക്ഷേപങ്ങൾ നടത്തിയിട്ടുണ്ട്. ആഫ്രിക്കയിൽ മറ്റു മേഖലകളിൽ നിക്ഷേപാവസരങ്ങൾ കണ്ടെത്താൻ ഫണ്ട് ശ്രമം തുടരുകയാണ്. 

Latest News