Sorry, you need to enable JavaScript to visit this website.

പി.സി ചാക്കോ എന്‍.സി.പി സംസ്ഥാന അധ്യക്ഷന്‍

തിരുവനന്തപുരം- കോണ്‍ഗ്രസ് വിട്ട് നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍.സി.പി)യില്‍ ചേര്‍ന്ന മുതിര്‍ന്ന നേതാവ് പി.സി ചാക്കോ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനാകും. എന്‍.സി.പി ദേശീയ അധ്യക്ഷന്‍ ശരത് പവാര്‍ ഈ നിര്‍ദേശത്തിനു അനുമതി നല്‍കി. നിലവില്‍ അധ്യക്ഷനായ ടി.പി പീതാംബരനെ പദവിയില്‍ നിന്ന് മാറ്റണമെന്ന് പാര്‍ട്ടിയില്‍ ഒരു വിഭാഗം ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. കോണ്‍ഗ്രസ് കാലംതൊട്ടെ പവാറുമായി ഏറെ അടുപ്പമുള്ള നേതാവ് കൂടിയാണ് പി.സി ചാക്കോ. മന്ത്രി എ കെ ശശീന്ദ്രൻ ഉൾപ്പെടെ നിരവധി എൻസിപി നേതാക്കളും കോണ്‍ഗ്രസിൽ ചാക്കോയുടെ സഹപ്രവർത്തകരുമായിരുന്നു.

Latest News