Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മലപ്പുറത്ത് ബ്ലാക്ക് ഫംഗസ് ബാധിച്ചയാളുടെ കണ്ണ് നീക്കം ചെയ്തു

തിരൂർ- മലപ്പുറത്ത് ആദ്യ ബ്ലാക്ക് ഫംഗസ് ബാധ റിപ്പോർട്ട് ചെയ്തയാളുടെ കണ്ണ് നീക്കം ചെയ്തു. തിരൂർ ഏഴൂർ സ്വദേശിയായ അബ്ദുല്‍ ഖാദറി(62)നാണ് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചത്. കോവിഡ് ബാധയെ തുടർന്ന് ഏപ്രിൽ 25നാണ് ഇദ്ദേഹത്തെ മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. 

മെഡിക്കൽ കോളേജിലെ ചികിത്സയിൽ ന്യൂമോണിയ ഭേദമായി. ഇതേ തുടർന്ന് ഇദ്ദേഹം വീട്ടിൽ സമ്പർക്ക വിലക്കിൽ തുടരുകയായിരുന്നു. ഇതിനിടെ ശക്തമായ തലവേദനയും മുഖത്ത് മരവിപ്പും അനുഭവപ്പെട്ടു. കാഴ്ചയ്ക്ക് മങ്ങലും ഉണ്ടായിരുന്നു. തുടർന്ന് കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഇവിടെ നിന്നാണ് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചത്. 
പിന്നീട് ഇദ്ദേഹത്തെ കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അവിടെ വെച്ച് ഇദ്ദേഹത്തിന്റെ ഇടത് കണ്ണ് നീക്കം ചെയ്യുകയായിരുന്നു. കണ്ണ് നീക്കം ചെയ്തില്ലെങ്കിൽ മസ്തിഷ്‌കത്തിലേക്ക് ഫംഗസ് പടരാനുള്ള സാധ്യതയുണ്ടെന്ന് ഡോക്ടർമാർ വ്യക്തമാക്കിയിരുന്നു. തുടർന്നാണ് ശസ്ത്രക്രിയയിലൂടെ കണ്ണ് നീക്കം ചെയ്തത്.
 

Latest News