ഉത്തർ പ്രദേശ് മന്ത്രി വിജയ് കശ്യപ് കോവിഡ് ബാധിച്ച് മരിച്ചു

ലഖ്‌നൗ- ഗ്രാമീണ മേഖലയില്‍ കോവിഡ് രൂക്ഷമായി വ്യാപിക്കുന്ന ഉത്തർ പ്രദേശില്‍ ബിജെപി നേതാവും  മന്ത്രിയുമായ വിജയ് കശ്യപ് കോവിഡ് ബാധിച്ച് മരിച്ചു. 56കാരനായ കശ്യപ് റെവന്യൂ വകുപ്പ് സഹമന്ത്രിയായിരുന്നു. ഇതോടെ യുപിയില്‍ കോവിഡ് ബാധിച്ച മരിച്ച മന്ത്രിമാരുടെ എണ്ണം മൂന്നായി. മുസഫര്‍നഗറിലെ ഛാര്‍ഥാവല്‍ മണ്ഡലം എംഎല്‍എ ആണ് കശ്യപ്. കമല്‍ റാണി വരുണ്‍, ചേതന്‍ ചൗഹാന്‍ എന്നീ മന്ത്രിമാര്‍ കോവിഡ് ബാധിച്ച് കഴിഞ്ഞ വര്‍ഷം മരിച്ചിരുന്നു. കശ്യപിന്റെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബിജെപി സംസ്ഥാന പ്രസിഡന്റ് സ്വതന്ത്ര ദേവ് സിങ് എന്നിവര്‍ അനുശോചിച്ചു.

കോവിഡ് ബാധിച്ച് ഗുഡ്ഗാവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു വിജയ് കശ്യപ്. മൂന്ന് മന്ത്രിമാര്‍ക്കു പുറമെ യുപിയില്‍ നാലു നിയമസഭാംഗങ്ങളും കോവിഡ് ബാധിച്ച് മരിച്ചിരുന്നു.
 

Latest News