Sorry, you need to enable JavaScript to visit this website.

ഗാസയില്‍ ശൈഖ് ഹമദ് ഹോസ്പിറ്റലിന് സാരമായ കേടുപാട്, സേവനങ്ങള്‍ തല്‍ക്കാലം നിര്‍ത്തി

ദോഹ- ഗാസയില്‍ ഇസ്രായില്‍ ആക്രമണത്തില്‍ കേടുപാട് സംഭവിച്ചതിനെ തുടർന്ന് ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍ ഥാനി ഹോസ്പിറ്റലിന്‍റെ സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി അധികൃതര്‍ അറിയിച്ചു.

 ഇസ്രായില്‍ സൈന്യം നടത്തിയ തുടര്‍ച്ചയായ ബോംബിംഗില്‍ ആശുപത്രിയുടെ പ്രധാന കേട്ടിടത്തിന് സാരമായ കേടുപാടുകളുണ്ട്.  ആശുപത്രിയിലെ ജീവനക്കാരുടെയും രോഗികളുടെയും സുരക്ഷ പരിഗണിച്ച് പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിയിരിക്കുകയാണെന്ന് ആശുപത്രി ഡയറക്ടര്‍ ജനറല്‍ ഡോ. റാഫത് ലുബ്ബാദ് അറിയിച്ചു.

ഇസ്രായില്‍ അതിക്രമങ്ങളില്‍ പരുക്ക് പറ്റുന്നവരെ പരിചരിക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനുമായി ഖത്തര്‍ ഫണ്ട് ഫോര്‍ ഡവലപ്‌മെന്റിന്റെ ധനസഹായത്തോടെ 2019 ഏപ്രിലിലാണ് ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍ ഥാനി ഹോസ്പിറ്റല്‍ ഫോര്‍ റിഹാബിലിറ്റേഷന്‍ ആന്റ് ആര്‍ട്ടിഫിഷ്യല്‍ ലിംപ്‌സ് ഗസ്സയില്‍ പ്രവര്‍ത്തനമാരംഭിച്ചത്. 12000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തില്‍ അത്യാധുനിക സൗകര്യങ്ങോടെയുള്ള ആശുപത്രിയാണിത്. ആശുപത്രിയുടെ പല ഭാഗങ്ങളും  ബോംബാംക്രമണങ്ങളില്‍ തകര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ആതുര സേവന സൗകര്യങ്ങളെ തകര്‍ക്കുന്ന ഇസ്രായില്‍ നടപടിയെ ആശുപത്രി ഡയറക്ടര്‍ ജനറല്‍ ഡോ. റാഫത് ലുബ്ബാദ് ശക്തമായി അപലപിച്ചു.

Latest News