മലപ്പുറം- രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരില്‍ മന്ത്രിയാകുന്ന ഡി.വൈ.എഫ്.ഐ അഖിലേന്തായ പ്രസിഡന്റ് പി.എ മുഹമ്മദ് റിയാസിന് ആശംസകളും ഭാവുകളങ്ങളും നേര്‍ന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ സയ്യിദ് മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍. ഫാറൂഖ് കൊളെജില്‍ സഹപാഠികളായിരുന്നു ഇരുവരും. പ്രിയ സുഹൃത്തിന്റെ സ്ഥാനലബ്ധിയില്‍ ഏറെ സന്തോഷമുണ്ടെന്നും അര്‍ഹിച്ച സ്ഥാനമാണ് അദ്ദേഹത്തിന് ലഭിച്ചിരിക്കുന്നതെന്നും മുനവ്വര്‍ അലി തങ്ങള്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. മാന്യവും പക്വതയുമുള്ള പൊതുപ്രവര്‍ത്തനം വിദ്യാര്‍ത്ഥികാലം തൊട്ടെ പിന്തുടരുന്ന മികച്ച പൊതുപ്രവര്‍ത്തകനാണ് റിയാസ്. പുതിയ പദവിയില്‍ കൂടുതല്‍ തിളങ്ങാനാകട്ടെ എന്നും തങ്ങള്‍ ആശംസിച്ചു.