കോഴിക്കോട്- പിണറായി സർക്കാറിലെ നിയുക്ത മന്ത്രി വി. അബ്ദുറഹ്മാനെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. ആശങ്കപ്പെടാനില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. നാളെ നേരെ തിരുവനന്തപുരത്തേക്ക് പോകാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. രക്തസമർദ്ദം സാധാരണ നിലയേക്കാൾ ഉയർന്നിട്ടുണ്ട്. താനൂരിൽ നിന്നുള്ള നിയമസഭാംഗമാണ് അബ്ദുറഹ്്മാൻ.