Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗദിയിലേക്ക് കടക്കാനാകാതെ തിരിച്ചുപോകുന്നവർക്ക് ഇൻഷുറൻസ് തുക തിരികെനൽകും

ദമാം - പുതിയ വ്യവസ്ഥകൾ പൂർണമല്ലാത്തതിനാൽ കിംഗ് ഫഹദ് കോസ്‌വേയിൽ നിന്ന് തിരിച്ചയക്കപ്പെട്ടവർക്ക് ആരോഗ്യ ഇൻഷുറൻസ് പോളിസി റദ്ദാക്കി പണം തിരികെ ഈടാക്കാവുന്നതാണെന്ന് തആവുനിയ ഇൻഷുറൻസ് കമ്പനി അറിയിച്ചു. പതിനെട്ടു വയസിൽ കുറവ് പ്രായമുള്ളവരെയാണ് കിംഗ് ഫഹദ് കോസ്‌വേയിൽ നിന്ന് തിരിച്ചയച്ചത്. പതിനെട്ടിൽ കുറവ് പ്രായമുള്ളവരുടെ ബഹ്‌റൈൻ യാത്രക്ക് വിലക്കുള്ളതായി, സ്വദേശികൾക്കുള്ള യാത്രാനുമതി പ്രാബല്യത്തിൽ വരുന്നതിന് തൊട്ടു മുമ്പ് ആഭ്യന്തര മന്ത്രാലയം അറിയിക്കുകയായിരുന്നു. ഇത് അറിയാതെ ബഹ്‌റൈൻ യാത്രക്കു വേണ്ടി കുടുംബങ്ങൾക്കൊപ്പവും മറ്റും എത്തിയ, പതിനെട്ടിൽ കുറവ് പ്രായമുള്ള നിരവധി പേരെ തിങ്കളാഴ്ച പുലർച്ചെ കോസ്‌വേയിൽ നിന്ന് തിരിച്ചയച്ചിരുന്നു. 
ഇവർക്ക് ആരോഗ്യ ഇൻഷുറൻസ് പോളിസി റദ്ദാക്കി പണം തിരികെ ഈടാക്കാവുന്നതാണ്. ഗുണഭോക്താവ് ആഗ്രഹിക്കുന്ന പക്ഷം പോൡസി കവറേജ് ആരംഭിക്കുന്ന തീയതിൽ ഭേദഗതി വരുത്താവുന്നതാണെന്നും തആവുനിയ ഇൻഷുറൻസ് കമ്പനി അറിയിച്ചു. വിദേശയാത്ര നടത്തുന്ന സൗദി പൗരന്മാർ കൊറോണ ചികിത്സാ കവറേജ് ലഭിക്കുന്ന ഇൻഷുറൻസ് പോളിസി എടുക്കൽ നിർബന്ധമാണ്. 
പോളിസി റദ്ദാക്കാൻ ആഗ്രഹിക്കുന്നവർ തആവുനിയ ഇൻഷുറൻസ് കമ്പനിയിൽ സർവീസ് വിഭാഗവുമായി ബന്ധപ്പെട്ട് അപേക്ഷ സമർപ്പിക്കുകയും ആവശ്യമായ വിവരങ്ങൾ നൽകുകയുമാണ് വേണ്ടത്. അപേക്ഷ നൽകി പരമാവധി അഞ്ചു പ്രവൃത്തി ദിവസത്തിനകം പണം അക്കൗണ്ടിൽ നിക്ഷേപിക്കും. പോളിസി പ്രകാരമുള്ള കവറേജ് ആരംഭിക്കുന്നതിനു മുമ്പ് പോളിസി റദ്ദാക്കി പണം തിരികെ ഈടാക്കാവുന്നതാണ്.
 

Latest News