മോഷണക്കേസ് പ്രതിയില്‍ നിന്ന് കൈക്കൂലി  വാങ്ങി; രണ്ട് പോലീസുകാര്‍ അറസ്റ്റില്‍

മുംബൈ- കൈക്കൂലി കേസില്‍ പോലീസ് സബ് ഇന്‍സ്‌പെക്ടറിനെയും കോണ്‍സ്റ്റബിളിനെയും അഴിമതി വിരുദ്ധ ബ്യൂറോ അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലാണ് സംഭവം. മോഷണക്കേസിലെ പ്രതിയില്‍ നിന്ന് അയ്യായിരം രൂപ കൈക്കൂലി വാങ്ങിയെന്നാണ് ഇരുവര്‍ക്കുമെതിരെയുള്ള കേസ്.
മെയ് 12ന് നാഗ്പൂരിലെ പച്ച്ഗാവ് പ്രദേശത്തെ നിര്‍മാണ കമ്പനിയുടെ ടിപ്പര്‍ ട്രക്കില്‍ നിന്ന് ഡീസല്‍ മോഷണം പോയതിനെത്തുടര്‍ന്ന് ട്രക്ക് െ്രെഡവര്‍ക്കെതിരെ കമ്പനി മാനേജര്‍ കുഹി പോലീസില്‍ പരാതിപ്പെട്ടു. ഡീസല്‍ ധാബ ഉടമയ്ക്ക് വിറ്റതായി ട്രക്ക് െ്രെഡവര്‍ നല്‍കിയ മൊഴി അനുസരിച്ച് പൊലീസ് ധാബ ഉടമയെ അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തു. എന്നാല്‍ കേസ് അന്വേഷണത്തിനിടെ സബ് ഇന്‍സ്‌പെക്ടര്‍ ഭാരത് രമേശ് തിറ്റ് കേസ് തീര്‍പ്പാക്കാന്‍ ധാബ ഉടമയില്‍ നിന്ന് 10,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതായും പരാതിയെത്തുടര്‍ന്ന് അഴിമതി വിരുദ്ധ ബ്യൂറോ ഒരുക്കിയ കെണിയില്‍ ആദ്യ ഗഡുവായി 5,000 രൂപ സ്വീകരിക്കുന്നതിനിടെ സബ് ഇന്‍സ്‌പെക്ടറെ അറസ്റ്റ് ചെയ്യുകയായിരുന്നു. അഴിമതി നിരോധന നിയമത്തിലെ വകുപ്പുകള്‍ പ്രകാരം രണ്ട് പോലീസുകാര്‍ക്കെതിരെയും കേസെടുത്തു.
 

Latest News