സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌കരിക്കും-  യുഡിഎഫ്

തിരുവനന്തപുരം- രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് യുഡിഎഫ്. യുഡിഎഫ് നേതാക്കളാരും ചടങ്ങില്‍ നേരിട്ട് പങ്കെടുക്കില്ലെന്ന് കണ്‍വീനര്‍ എം എം ഹസ്സന്‍ അറിയിച്ചു.കോവിഡ് സാഹചര്യത്തില്‍ സത്യപ്രതിജ്ഞാ മാമാങ്കം നടത്തുന്നത് ശരിയല്ലെന്നും ടിവിയില്‍ മാത്രമേ ചടങ്ങ് കാണൂവെന്നുമാണ് ഹസ്സന്‍ പറഞ്ഞത്. മന്ത്രിമാര്‍ മാത്രം പങ്കെടുക്കുന്ന ലളിതമായ ചടങ്ങാണ് നടത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
 

Latest News