തിരുവനന്തപുരം- കേരളത്തിൽ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാറിലെ പുതിയ മന്ത്രിമാരെ നിശ്ചയിച്ചു. പിണറായി വിജയനെ നിയമസഭ കക്ഷി നേതാവായി തെരഞ്ഞെടുത്തു. എം.വി ഗോവിന്ദൻ, സജി ചെറിയാൻ, പി.എ മുഹമ്മദ് റിയാസ്, വി. അബ്ദുറഹ്്മാൻ, പി.രാജീവ്, കെ.എൻ ബാലഗോപാൽ, വി.എൻ വാസവൻ, വീണ ജോർജ്, വി. ശിവൻ കുട്ടി, കെ. രാധാകൃഷ്ണൻ, പ്രൊഫ. ആര്‍ ബിന്ദു എന്നിവരാണ് മന്ത്രിമാർ. എം.ബി രാജേഷായിരിക്കും സ്പീക്കർ. കെ.കെ ശൈലജയെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കാതിരുന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.






