പുതിയ മന്ത്രിസഭയില്‍ കെ.കെ ശൈലജയില്ല

തിരുവനന്തപുരം- ആരോഗ്യമന്ത്രി കെ.കെ ശൈലജ അടക്കമുള്ള മുഴുവൻ മന്ത്രിമാരെയും പുതിയ സർക്കാറിൽ പരിഗണിക്കേണ്ടതില്ലെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി തീരുമാനം. ശൈലജ ടീച്ചറെ മാത്രം ഉൾപ്പെടുത്തി ബാക്കി എല്ലാവരെയും പുറത്തിരുത്താൻ നേരത്തെ ധാരണ ഉണ്ടായിരുന്നെങ്കിലും ഇന്ന് നടന്ന സംസ്ഥാന സമിതിയിലാണ് ടീച്ചറെ പരിഗണിക്കേണ്ടെന്ന തീരുമാനമായത്. പിണറായി വിജയൻ മാത്രമായിരിക്കും പുതിയ മന്ത്രിസഭയിൽ തുടരുന്നത്.
 

Latest News