ന്യൂദല്‍ഹി- രാജ്യത്ത് കോവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ 4329 പേര്‍ കൂടി മരിച്ചു. 2,63,533 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം രോഗം ഭേദമായി 4,22,436 പേര്‍ ആശുപത്രികള്‍ വിട്ടതായും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതോടെ മൊത്തം രോഗമുക്തി 2,15,96,512 ആയി ഉയര്‍ന്നു.
2,52,28,996 മൊത്തം രോഗബാധയില്‍ 33,53,765 ആണ് നിലവില്‍ ആക്ടീവ് കേസുകള്‍. മൊത്തം മരണസംഖ്യ 2,78,719 ആയി വര്‍ധിച്ചു.
ഇതുവരെ 18,44,53,149 ഡോസ് വാക്‌സിന്‍ നല്‍കിയതായും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.