Sorry, you need to enable JavaScript to visit this website.

കനറാ ബാങ്കില്‍ എട്ട് കോടിയുടെ തിരിമറി; പണം ഓഹരി വിപണിയില്‍നിക്ഷേപിച്ചെന്ന് സംശയം

അറസ്റ്റിലായ പ്രതി വിജീഷ്

പത്തനംതിട്ട- കനറാ ബാങ്കില്‍നിന്ന് എട്ട് കോടിയോളം രൂപ തട്ടിയെടുത്ത കേസില്‍ പ്രതിയുടെ അക്കൗണ്ടില്‍ പണം കണ്ടെത്താനായില്ല. പത്തനംതിട്ടയിലെ കനറാ ബാങ്ക് ശാഖയില്‍ നിന്ന് ജീവനക്കാരനായ വിജീഷ് വര്‍ഗീസ്  8 കോടി 13 ലക്ഷം രൂപ തട്ടിയെടുത്തതാണ് കേസ്.
അറസ്റ്റിലായ പ്രതി  വിജീഷ് വര്‍ഗീസിന്റെ പേരിലുള്ള മൂന്ന് അക്കൗണ്ടുകളും ഭാര്യയുടെ പേരിലുള്ള രണ്ട് അക്കൗണ്ടുകളും മാതാവ്, ഭാര്യാപിതാവ് എന്നിവരുടെ അക്കൗണ്ടുകളുമാണ് പരിശോധിച്ചത്.
ആറര കോടി രൂപ ഈ അക്കൗണ്ടുകളിലേക്ക് മാറ്റിയെന്നാണ് ഓഡിറ്റില്‍ കണ്ടെത്തിയിരുന്നത്. എന്നാല്‍ ഈ അക്കൗണ്ടുകളിലൊന്നും പണം കണ്ടെത്തനായില്ല. ചിലതില്‍ മിനിമം ബാലന്‍സ് മാത്രമാണുള്ളത്.
തട്ടിപ്പ് സ്ഥിരീകരിച്ചതോടെ  അക്കൗണ്ടുകള്‍ ബാങ്ക് മരവിപ്പിച്ചിരുന്നു. എന്നാല്‍ അതിനും മുന്‍പേ പണം പിന്‍വലിച്ചതായാണ്  അന്വേഷണത്തില്‍ വ്യക്തമായത്.
തട്ടിയെടുത്ത പണത്തില്‍ വലിയൊരു ഭാഗം ഓഹരി വിപണിയില്‍ നിക്ഷേപിച്ചതായാണ് മൊഴി. ബന്ധപ്പെട്ട അക്കൗണ്ടുകള്‍ പരിശോധിച്ചാല്‍ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ. അന്വേഷണം െ്രെകം ബ്രാഞ്ച് ഉടന്‍ ഏറ്റെടുക്കുമെന്നാണ് സൂചന.

ഫെബ്രുവരിയിലാണ് തട്ടിപ്പിനെക്കുറിച്ച് ബാങ്ക് അധികൃതര്‍ക്ക് ആദ്യം വിവരം ലഭിക്കുന്നത്. കനറാ ബാങ്ക് തുമ്പമണ്‍ ബ്രാഞ്ചിലെ ഒരു ജീവനക്കാരന്റെ ഭാര്യയുടെ സ്ഥിരനിക്ഷേപ അക്കൗണ്ടിലെ 9.70 ലക്ഷം പിന്‍വലിച്ചതായി കണ്ടെത്തുകയായിരുന്നു. ഇക്കാര്യം ജീവനക്കാരന്‍ പത്തനംതിട്ട രണ്ടാം ശാഖയിലെ മാനേജരെ അറിയിച്ചു.
ഇടപാടുകള്‍ കൈകാര്യം ചെയ്തിരുന്ന വിജീഷ്, തനിക്ക് പിഴവ് പറ്റിയതാണെന്ന് പറഞ്ഞ് ഒഴിഞ്ഞു. പണം തിരികെനല്‍കി ഈ പരാതി പരിഹരിച്ചു. തുടര്‍ന്ന് ഫെബ്രുവരി 11ന് ബാങ്ക് അധികൃതര്‍ പരിശോധന തുടങ്ങി. ഒരുമാസത്തെ പരിശോധന പൂര്‍ത്തിയായപ്പോള്‍ കോടികള്‍ നഷ്ടമായെന്ന് വ്യക്തമാവുകയായിരുന്നു. സംഭവത്തില്‍ ഒളിവില്‍ പോയ വിജീഷിനെ ബംഗളൂരിവില്‍നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്.

 

Latest News