റിയാദ് - തവക്കൽനാ ആപ്പിൽ പ്രത്യക്ഷപ്പെടുന്ന യാത്രക്കാരുടെ ആരോഗ്യനിലയെ ജവാസാത്ത് ഡയറക്ടറേറ്റ് സിസ്റ്റവുമായി ബന്ധിപ്പിച്ചതായി ബന്ധപ്പെട്ടവർ വെളിപ്പെടുത്തി. എയർപോർട്ടുകളിലെയും കരാതിർത്തി പോസ്റ്റുകളിലെയും തുറമുഖങ്ങളിലെയും ജവാസാത്ത് കൗണ്ടറിനെ സമീപിക്കുമ്പോൾ യാത്രക്കാരന്റെ ആരോഗ്യ വിവരങ്ങൾ ഓട്ടോമാറ്റിക് ആയി ജവാസാത്ത് സിസ്റ്റത്തിൽ പ്രത്യക്ഷപ്പെടും. തവക്കൽനാ ആപ്പ് വഴി ആരോഗ്യനില യാത്രക്കാരൻ പ്രദർശിപ്പിക്കേണ്ട ആവശ്യമില്ലെന്നും ബന്ധപ്പെട്ടവർ പറഞ്ഞു.
സൗദിയില്‍ കോവിഡ് കേസുകള്‍ കുറയുന്നു; നിയന്ത്രണങ്ങള്‍ ലംഘിച്ച 250 പേര്‍ പിടിയില്‍, കര്‍ശന മുന്നറിയിപ്പ്






