തിരുവനന്തപുരം- കേരളത്തിൽ കോവിഡിന്റെ വ്യാപനത്തിൽ ആശ്വാസം നേടുന്ന കണക്കുകളാണ് പുറത്തുവരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അവലോകന യോഗത്തിൽ വിദഗ്ധരുടെ അഭിപ്രായം എടുത്തുദ്ധരിച്ചാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. മെയ് ഒന്നു മുതൽ എട്ടുവരെയുള്ള കണക്കുപ്രകാരമാണ് ഇക്കാര്യം വ്യക്തമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കോവിഡിന്റെ അതിതീവ്രഘട്ടം കടന്നുപോയി എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നാൽ, ഇത് ജാഗ്രത കൈവിടാനുള്ള സമയമല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.






