Sorry, you need to enable JavaScript to visit this website.

ബില്‍ഗേറ്റ്‌സ് മൈക്രോസോഫ്റ്റ് ബോര്‍ഡ് വിടാന്‍ കാരണം ജീവനക്കാരിയുമായുള്ള അവിഹിതം

വാഷിംഗ്ടണ്‍- മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റസ്  മൈക്രോസോഫ്റ്റ് ബോര്‍ഡ് വിടാന്‍ കാരണം ജീവനക്കാരിയുമായുള്ള അവിഹിതബന്ധത്തെ കുറിച്ചുള്ള അന്വേഷണമായിരുന്നുവെന്ന് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു.
2019 ല്‍ അന്വേഷണം ആരംഭിച്ച ബോര്‍ഡ് ഇതിനായി പ്രത്യേക നിയമ സ്ഥാപനത്തെ തന്നെ ഏര്‍പ്പെടുത്തിയിരുന്നുവെന്നും 2020ല്‍ ബില്‍ഗേറ്റ്‌സ് ബോര്‍ഡില്‍നിന്ന് രാജിവെക്കണമെന്ന തീരുമാനത്തില്‍ എത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ 2020 മാര്‍ച്ചില്‍ രാജിവെക്കുമ്പോള്‍ ബില്‍ ഗേറ്റ്‌സ് പറഞ്ഞിരുന്നത് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സ്ഥാനമൊഴിയുന്നുവെന്നാണ്.
ബില്‍ ഗേറ്റ്‌സും ഭാര്യ മെലിന്‍ഡയും വേര്‍പിരിയുകയാണെന്ന് കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു.

ലോകത്തെ നാലാമത്തെ ഏറ്റവും വലിയ സമ്പന്നനായ ബില്‍ഗേറ്റ്‌സിന്റെ തിങ്കളാഴ്ച രാവിലെയുള്ള ആസ്തി 12800 കോടിയിലേറേ ഡോളറാണ്. ബില്‍ഗേറ്റ്‌സും മെലിന്‍ഡയും തമ്മില്‍ സ്വത്തുകള്‍ എങ്ങനെയാണ് പങ്കുവെക്കുകയെന്ന് ഇനിയും വ്യക്തമായിട്ടില്ല. ചരിത്രത്തില്‍ ഏറ്റവും വലിയ തുകക്കുള്ള വിവാഹമോചന ധാരണയായിരിക്കും അതെന്ന കാര്യത്തില്‍ സംശയമില്ല.


ഇന്ത്യയില്‍ കോവിഡ് കേസുകള്‍ മൂന്ന് ലക്ഷത്തില്‍ താഴെ, വിശ്വസിക്കാനാവില്ലെന്ന് വിദഗ്ധര്‍

 

Latest News