25 രാജ്യങ്ങള്‍ക്ക് നന്ദി പറഞ്ഞ് നെതന്യാഹു, ഇന്ത്യ എവിടെയെന്ന് ട്വിറ്ററില്‍ ചോദ്യം

ഗാസ അതിർത്തിയില്‍ നിലയുറപ്പിച്ച ഇസ്രായില്‍ സൈനിക യൂനിറ്റ്.

ന്യൂദല്‍ഹി- ഫലസ്തീനില്‍ അതിക്രമം തുടരുന്നതിനിടെ, തങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന 25 രാജ്യങ്ങള്‍ക്ക് നന്ദി അറിയിച്ച് ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഭീകരാക്രമണങ്ങള്‍ സ്വയം പ്രതിരോധിക്കാനുളള അവകാശത്തെ പിന്തുണച്ചതിനാണ് 25 രാജ്യങ്ങളുടെ പതാക ചേര്‍ത്തുകൊണ്ടുള്ള നെതന്യാഹുവിന്റെ ട്വീറ്റ്.
അതേസമയം, ഗാസയില്‍നിന്നുള്ള റോക്കറ്റാക്രമണത്തെ അപലപിച്ചിട്ടും എന്തുകൊണ്ട് ഇന്ത്യക്ക് നന്ദിയില്ലെന്ന ചോദ്യവുമായി ട്വിറ്ററില്‍ ഇന്ത്യക്കാരുടെ വക പ്രതിഷേധം ഉയര്‍ന്നു.

https://www.malayalamnewsdaily.com/sites/default/files/2021/05/16/nethanyahu.jpeg
ഇസ്രായില്‍ വ്യോമാക്രമണങ്ങളെ ശക്തമായി അപലപിക്കുന്ന ധാരാളം ഇന്ത്യക്കാരുണ്ടെങ്കിലും ഗാസയെ ഇല്ലാതാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഇസ്രായിലിനെ പിന്തുണക്കുന്നുവരുമുണ്ട്. ഇന്ത്യസ്റ്റാന്‍ഡ്‌സ് വിത്ത് ഇസ്രായില്‍ എന്ന ഹാഷ് ടാഗും ട്വിറ്ററിലുണ്ട്. ഇതിനു പിന്നിലുള്ളവരാണ് ഇസ്രായില്‍ പ്രധാനമന്ത്രി ഇന്ത്യയുടെ പതാക ലിസ്റ്റില്‍ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിക്കുന്നത്. ധാരാളം ഇന്ത്യക്കാര്‍ ഉറച്ച പിന്തുണ നല്‍കിയിട്ടും എന്തുകൊണ്ട് ഇന്ത്യക്ക് നന്ദി പറയുന്നില്ലെന്ന ചോദ്യവുമായി ധാരാളം പേര്‍ പ്രതികരിച്ചിട്ടുണ്ട്.
പ്രശ്‌നത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെടുന്നുവരുമുണ്ട്.

 

Latest News