തിരുവനന്തപുരം- ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്താനുള്ള നടപടികൾ പോലീസ് തുടങ്ങി. ഒരു പോലീസ് സ്‌റ്റേഷൻ പരിധിയിൽനിന്ന് പുറത്തേക്കും അകത്തേക്കും കടക്കാൻ ഒരു വഴി മാത്രമേയുണ്ടാകൂ. മേഖല തിരിച്ച് പോലീസ് നിയന്ത്രണങ്ങൾ ഏകോപിപ്പിക്കും. രാവിലെ എട്ടു വരെ പാൽ വിൽപന അനുവദിക്കും. പത്രവിതരണവും എട്ടുമണിവരെയാകാം. നേരത്തെ ആറുമണി വരെ മാത്രമേ പത്രവിതരണം അനുവദിക്കൂവെന്നായിരുന്നു സർക്കാർ അറിയിച്ചിരുന്നത്.






