ട്രാഫിക് വാര്‍ത്ത തയാറാക്കാന്‍ എത്തിയ റിപ്പോര്‍ട്ടര്‍ക്കും പിഴ (video)

റിയാദ് - തെറ്റായ രീതിയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനെ കുറിച്ച് ടി.വി പ്രോഗ്രാം തയാറാക്കാനെത്തിയ അല്‍ഇഖ്ബാരിയ ടി.വി റിപ്പോര്‍ട്ടര്‍ക്ക് ട്രാഫിക് പോലീസ് നിയമ ലംഘനത്തിന് പിഴ ചുമത്തി.
തെറ്റായ രീതിയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തവരുമായി റിപ്പോര്‍ട്ടര്‍ സംസാരിക്കുകയായിരുന്നു. തിരക്കു മൂലം പാര്‍ക്കിംഗിന് പ്രയാസം നേരിടുന്നതിനാലാണ് തെറ്റായ രീതിയില്‍ പാര്‍ക്ക് ചെയ്തതെന്ന് ചിലര്‍ ന്യായീകരിച്ചു. മറ്റു ചിലര്‍ ഇതേക്കുറിച്ച് സംസാരിക്കാന്‍ വിസമ്മതിച്ചു.
പരിപാടി ചിത്രീകരിക്കുന്നതിനുള്ള ആവേശത്തിനിടെ റിപ്പോര്‍ട്ടറും തെറ്റായ രീതിയിലാണ് വാഹനം പാര്‍ക്ക് ചെയ്തത്. ഇതിനിടെ സ്ഥലത്തെത്തിയ ട്രാഫിക് പോലീസുകാരന്‍ റിപ്പോര്‍ട്ടര്‍ക്ക് പിഴ ചുമത്തുകയായിരുന്നു.

 

Latest News