തിരുവനന്തപുരം- വിദേശത്തേക്ക് പോകേണ്ടവർക്ക് രണ്ടാം ഡോസ് കോവിഡ് വാക്സിൻ സ്വീകരിക്കുന്നതിൽ സമയക്രമം പുനർനിർണയിക്കാൻ കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ടു ഡോസ് വാക്സിൻ സ്വീകരിക്കാത്തവരെ വിദേശത്തേക്ക് വരാൻ അനുവദിക്കില്ലെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണിത്. നിലവിൽ 12 ആഴ്ച കഴിഞ്ഞാൽ മാത്രമേ രണ്ടാം ഡോസ് വാക്സിൻ സ്വീകരിക്കാനുള്ള സോഫ്റ്റ് വെയറിൽ ഇക്കാര്യം എന്റർ ചെയ്യാനാകൂ. സർട്ടിഫിക്കറ്റ് ലഭ്യമാകുന്ന തരത്തിൽ സോഫ്റ്റ് വെയറിൽ ആവശ്യമായ ഭേദഗതി വരുത്താൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു.






