കടലിൽ അപകടത്തിൽ പെട്ട ബാലനെ രക്ഷിച്ചു

ബേശ് - ബേശിലെ ബീച്ചിൽ അപകടത്തിൽ പെട്ട ബാലനെ ഏതാനും യുവാക്കൾ ചേർന്ന് രക്ഷപ്പെടുത്തി. ബീച്ചിൽ നീന്തിക്കളിക്കുന്നതിനിടെ ശക്തമായ തിരമാലയിൽ പെട്ട് ബാലൻ ആഴമേറിയ ഭാഗത്തേക്ക് ഒലിച്ചുപോവുകയും വെള്ളത്തിൽ മുങ്ങിത്താഴുകയുമായിരുന്നു. ഇത് കണ്ട് ബീച്ചിലുണ്ടായിരുന്ന യുവാക്കൾ ബാലനെ രക്ഷിക്കാൻ നീന്തിയെത്തുകയും കൂട്ടത്തിൽ ഒരാൾ തിരമാലകൾക്കു താഴെ നിന്ന് ബാലനെ രക്ഷിച്ച് കരയിൽ എത്തിക്കുകയുമായിരുന്നു. അപകടത്തിന്റെയും രക്ഷാപ്രവർത്തനത്തിന്റെയും ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ദൃക്‌സാക്ഷികളിൽ ഒരാൾ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. 

ക്യാപ്.
ബേശ് ബീച്ചിൽ അപകടത്തിൽ പെട്ട ബാലനെ യുവാക്കൾ രക്ഷിക്കുന്നു. 
 

Latest News