മഴ, കേരളത്തിൽ കനത്ത നാശം, അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം- കനത്ത മഴയിലും കാറ്റിലും വടക്കൻ ജില്ലകളിൽ വ്യാപകനാശം. നിരവധി വീടുകളും വെള്ളത്തിനടിയിലായി. മധ്യ കേരളത്തിലും കനത്ത നാശനഷ്ടം റിപ്പോർട്ട് ചെയ്യുന്നു. എറണാകുളം ജില്ലയിലും കനത്ത നാശമുണ്ടായി. അടുത്ത മൂന്നു മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർക്കോട് ജില്ലകളിൽ 40 കി.മി.വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും  ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
 

Latest News