Sorry, you need to enable JavaScript to visit this website.

നീതിയില്ലാത്ത ലോകമേ ഇതു കാണണം; ഗാസയില്‍ഒരു കുടുംബത്തിലെ എട്ട് കുട്ടികളും രണ്ട് സ്ത്രീകളും കൊല്ലപ്പെട്ടു

ഗാസ സിറ്റി- ഗാസയില്‍ ശനിയാഴ്ച പുലര്‍ച്ചെ ഇസ്രായില്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ ഒരു കുടുംബത്തിലെ പത്ത് പേര്‍
കൊല്ലപ്പെട്ടു. ശാത്തി അഭയര്‍ഥി ക്യാമ്പിലെ മൂന്ന് നില കെട്ടിടം തകര്‍ന്ന് എട്ട് കുട്ടികളും രണ്ട് സ്ത്രീകളുമാണ് മരിച്ചതെന്ന് മെഡിക്കല്‍ വൃത്തങ്ങള്‍ അറിയിച്ചു. വെള്ളിയാഴ്ച രാത്രിമുതല്‍ ശനിയാഴ്ച പുലരുന്നതുവരെ ഇസ്രായില്‍ യുദ്ധ വിമാനങ്ങള്‍ ഗാസയില്‍ ബോംബാക്രമണം നടത്തി. ഗാസയില്‍നിന്ന് 200 റോക്കറ്റുകള്‍ തൊടുത്തതായും 30 എണ്ണം ഇസ്രായിലില്‍ പതിച്ചതായും ഇസ്രായില്‍ സൈന്യം അവകാശപ്പെട്ടു.
നീതിയും കരുണയുമില്ലാത്ത ലോകം ഈ കാഴ്ച കള്‍ കാണണമെന്ന് ഗാസ സിറ്റിയിലെ ആശുപത്രിക്ക് പുറത്ത് മരിച്ച നാല് കുട്ടികളുടെ പിതാവ് മുഹമ്മദ് അല്‍ ഹദീദി വാര്‍ത്താ ലേഖകരോട് പറഞ്ഞു.


സല്‍മാന്‍ രാജാവിന്റെ പേരില്‍ സമ്മാന വാഗ്ദാനം; വസ്തുത അറിയാതെ ആയിരങ്ങള്‍ പിറകെ

അവര്‍ വീട്ടില്‍ സുരക്ഷിതമായിരിക്കുമെന്നാണ് കരുതിയത്, അവരുടെ പക്കല്‍ ആയുധങ്ങള്‍ ഇല്ലായിരുന്നു, അവര്‍ റോക്കറ്റുകള്‍ തൊടുത്തിട്ടില്ല- പെരുന്നാള്‍ വസ്ത്രം ധരിച്ച് മരിച്ചുവീണ കുട്ടികളുടെ പിതാവ് പറഞ്ഞു.
അളിയന്‍ മുഹമ്മദ് അബൂ ഹത്താബിന്റെ വീട്ടില്‍ വിരുന്ന് വന്നതായിരുന്നു ഹദീദിയും കുടുംബവും.
വീട് നിലം പൊത്തുമ്പോള്‍ ഇരുവരും അവിടെ  അവിടെ ഉണ്ടായിരുന്നില്ല. അബൂ ഹത്താബിന്റെ അഞ്ച് മാസം പ്രായമായ കുഞ്ഞ് രക്ഷപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ഇസ്രായിലിന്റെ യുദ്ധക്കുറ്റത്തിന് ഏറ്റവും വലിയ തെളിവാണിതെന്ന് ഹമാസ് വക്താവ് പറഞ്ഞു.
തിങ്കളാഴ്ച ആരംഭിച്ച ഇസ്രായില്‍ ആക്രമണത്തില്‍ ഫലസ്തീനില്‍ മരിച്ചവരുടെ എണ്ണം 139 ആയി. ഇവരില്‍ 39 കുട്ടികള്‍ ഉള്‍പ്പെടുന്നു. 950 പേര്‍ പരിക്കുകളോടെ ആശുപത്രകിളിലാണ്.

https://www.malayalamnewsdaily.com/sites/default/files/2021/05/15/gaz4.jpg

ജബലിയ അഭയാർഥി ക്യാമ്പില്‍ ഇസ്രായില്‍ ബോംബിട്ട് തകർത്ത പള്ളിയില്‍ ഖുർആന്‍ പേജുകള്‍

ഗാസയില്‍ നടത്തിയ 2300 റോക്കാക്രമണങ്ങളില്‍ ഒരു കുട്ടിയും സൈനികനും ഉള്‍പ്പെടെ ഒമ്പത് പേരാണ് കൊല്ലപ്പെട്ടത്. 560 പേര്‍ക്ക് പരിക്കേറ്റതായും ഇസ്രായില്‍ അധികൃതര്‍ വെളിപ്പെടുത്തി.

 

Latest News