കൊല്‍ക്കത്ത- പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ സഹോദരന്‍ അഷിം ബാനര്‍ജി (60) കോവിഡ് ബാധിച്ച് മരിച്ചു. കൊല്‍ക്കത്തയിലെ ആശുപത്രിയിലെ ശനിയാഴ്ച രാവിലെയായിരുന്നു അന്ത്യം. കോവിഡ് പ്രോട്ടോകോള്‍ പ്രകാരം മരണാനന്തര ചടങ്ങുകള്‍ നടന്നു. കൊല്‍ക്കത്തയിലെ മെഡിക്ക സൂപ്പര്‍സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.
ബംഗാളില്‍ കഴിഞ്ഞ ദിവസം 20,846 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 136 പേര്‍ മരിച്ചു. കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.






