വീട്ടില്‍ മകളുടെ കൂടെ കാമുകന്‍, അച്ഛന്‍ ഇരുവരേയും മഴുകൊണ്ട് വെട്ടിക്കൊന്നു

കാണ്‍പുര്‍- ഉത്തര്‍പ്രദേശില്‍ കാണ്‍പുരിന് സമീപം കൗമാര പ്രായത്തിലുള്ള മകളേയും കാമുകനേയും അച്ഛന്‍ മഴു കൊണ്ട് വെട്ടിക്കൊന്നു. കാണ്‍പുര്‍ ജില്ലയില്‍ ഘതംപുര്‍ പോലീസ് സര്‍ക്കിള്‍ പരിധിയിലാണ് സംഭവം. ട്രക്ക് ഡ്രൈവറായ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. 16 വയസ്സായ മകളേയും 15 വയസ്സായ കാമുകനേയും കൊലപ്പെടുത്താന്‍ ഉപയോഗിച്ച മഴു കണ്ടെടുത്തതായും സര്‍ക്കിള്‍ ഓഫീസര്‍ പവന്‍ ഗൗതം പറഞ്ഞു. മാതാപിതാക്കള്‍ അയല്‍ ജില്ലയായ ബാണ്ടയില്‍ ബന്ധുവിന്റെ കല്യാണത്തിനു പോയപ്പോള്‍ ഒരേ ഗ്രാമത്തില്‍ താമസിക്കുന്ന ആണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
പെണ്‍കുട്ടിയുടെ അമ്മാവന്‍ ഇരുവരേയും വീട്ടില്‍ പൂട്ടിയിട്ട ശേഷം സഹോദരനെ ഫോണില്‍ അറിയിച്ചു. സംഭവം അറിഞ്ഞയുടന്‍ സ്ഥലത്തെത്തിയ പിതാവ് ഇരുവരേയും കൊലപ്പെടുത്തകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

സല്‍മാന്‍ രാജാവിന്റെ പേരില്‍ സമ്മാന വാഗ്ദാനം; വസ്തുത അറിയാതെ ആയിരങ്ങള്‍ പിറകെ

 

Latest News