കാൻസർ അതിജീവന പോരാളി നന്ദു മഹാദേവ അന്തരിച്ചു

കോഴിക്കോട്- അർബുദവുമായുള്ള പോരാട്ടത്തിനിടയിലും ആയിരകണക്കിന് ആളുകൾക്ക് പ്രചോദനമേകിയ പോരാളി നന്ദു മഹാദേവ(27) അന്തരിച്ചു. കോഴിക്കോട് എം.വി.ആർ കാൻസർ സെന്ററിൽ ഇന്ന് പുലർച്ചെ മൂന്നരക്കായിരുന്നു അന്ത്യം. അതിജീവനം എന്ന കൂട്ടായ്മയുടെ മുഖ്യസംഘാടകനായിരുന്നു നന്ദു. രോഗത്തെ അസാമാന്യമായ കരുത്തോടെയും പോരാട്ടവീര്യത്തോടെയും നേരിട്ടാണ് നന്ദു പ്രചോദനമായത്. ജീവിതത്തിന്റെ ഒരു ഘട്ടത്തിലും തോറ്റുപോകരുതെന്ന ഉപദേശമായിരുന്നു നന്ദു എപ്പോഴും നൽകിയിരുന്നത്.
 

Latest News