തിരുവനന്തപുരം- കേരളത്തിൽ ലോക്ഡൗൺ ഒരാഴ്ച കൂടി നീട്ടാൻ ശുപാർശ. ഇതുമായി ബന്ധപ്പെട്ട വിദഗ്ധ സമിതിയാണ് ശുപാർശ നൽകിയത്. കോവിഡ് പ്രതിരോധത്തിനുള്ള മുഴുവൻ സമിതികളും ലോക്ഡൗൺ നീട്ടാനാണ് ശുപാർശ ചെയ്തത്. ഒരാഴ്ച മുമ്പ് തുടങ്ങിയ ലോക്ഡൗൺ കൊണ്ട് കാര്യമായ പ്രയോജനം ലഭിക്കാത്തതാണ് ലോക്ഡൗൺ നീട്ടാൻ ശുപാർശ നൽകിയത്. പോലീസും ദുരന്ത നിവാരണ വകുപ്പും ലോക്ഡൗൺ നീട്ടാൻ ശുപാർശ നൽകിയിട്ടുണ്ട്.






