ന്യൂദൽഹി- ഇസ്രായിലിൽ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി യുവതി സൗമ്യ സന്തോഷിന്റെ മൃതദേഹം നാളെ പുലർച്ചെ ദൽഹിയിൽ എത്തിക്കും. ഇവിടെനിന്ന് ഉച്ചയോടെ കൊച്ചി വിമാനതാവളത്തിൽ എത്തിക്കും. ഹമാസ് നടത്തിയ ആക്രമണത്തിലാണ് സൗമ്യ കൊല്ലപ്പെട്ടത്. മൃതദേഹം കൊച്ചിയിൽ ബന്ധുക്കൾക്ക് കൈമാറും.






