ഇന്ത്യയില്‍ കോവിഡ് ഇനിയും ഗുരുതരമാകും; മൂന്നാം ദിവസവും നാലായിരം മരണം

ന്യൂദല്‍ഹി- ഇന്ത്യയില്‍ കോവിഡ് ഇനിയും ഗുരുതരമാകുമെന്ന മുന്നറിയിപ്പുകള്‍ക്കിടെ,  വെള്ളിയാഴ്ച 3,43,144 പുതിയ കേസുകളും 4000 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് ബാധ 2,40,46,809 ആയി വര്‍ധിച്ചു. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് 4,000 മരണങ്ങള്‍ സ്ഥിരീകരിച്ചത്. മൊത്തം മരണങ്ങള്‍ 2,62,317 ആയി ഉയര്‍ന്നു.  മഹാരാഷ്ട്രയിലാണ് കൂടുതല്‍ മരണം-850. കര്‍ണാടകയില്‍ 344 പേര്‍ മരിച്ചു.
മൊത്തം രോഗബാധയുടെ 15.65 ശതമാനമായി  ആക്ടീവ് കേസുകള്‍ കുറഞ്ഞിട്ടുണ്ട്.  37,04,893 പേരാണ്  വിവിധ സംസ്ഥാനങ്ങളില്‍ ആശുപത്രികളിലുള്ളത്.  രോഗം ഭേദമായവരുടെ എണ്ണം 2,00,79,599 ആയി ഉയര്‍ന്നു.  1.09 ശതമാനമാണ് മരണനിരക്ക്. ദേശീയതലത്തില്‍ രോഗമുക്തി  83.26 ശതമാനമായി ഉയര്‍ന്നതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.  
പുതിയ കേസുകളില്‍ 49.79%  അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ്. മഹാരാഷ്ട്ര- 42,582 , കേരളം- 39,955, കര്‍ണാടക- 35,297, തമിഴ്‌നാട്- 30,621 ആന്ധ്രപ്രദേശ്- 22,399
12.41% പുതിയ കേസുകള്‍ മഹാരാഷ്ട്രയില്‍നിന്ന് മാത്രമാണ്.
വൈറസ് ബാധ വീണ്ടും ഗുരുതരമാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സംസ്ഥാനങ്ങളുമായി സഹകരിച്ച് ദേശീയ തലത്തില്‍ ഒരുക്കങ്ങള്‍ നടത്തേണ്ടതുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

 

Latest News