Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇസ്രായിലിലേക്ക് ഹമാസിന്റെ മിസൈൽ, വിമാനതാവളങ്ങൾ അടച്ചു

ഗാസ- ഫലസ്തീൻ ജനതക്ക് മേൽ ഇസ്രായിൽ സൈന്യം നടത്തുന്ന കിരാതവാഴ്ചക്ക് പെരുന്നാൾ ദിനത്തിലും ശമനമില്ല. ഇസ്രായിൽ തൊടുത്തുവിട്ട വൻ പ്രഹരശേഷിയുടെ മിസൈലുകളേറ്റ് ഫലസ്തീനിലെ നിരവധി കെട്ടിടങ്ങൾ തകർന്നു വീണു. നിരവധി പേർക്ക് ജീവഹാനി സംഭവിച്ചു. 18 കുട്ടികളും എട്ടു സ്ത്രീകളും അടക്കം 87 പേർ മരിച്ചുവെന്നാണ് ഔദ്യോഗിക വിവരം. എന്നാൽ മരണസംഖ്യ കൂടുമെന്നാണ് മേഖലയിൽനിന്നുള്ള മാധ്യമങ്ങൾ വ്യക്തമാക്കുന്നത്. 530 പേർക്കാണ് പരിേക്കറ്റത്. അതിനിടെ, ഹമാസ് തൊടുത്തുവിട്ട റോക്കറ്റുകൾ ഇസ്രായിലിലെ ഐലറ്റിന് സമീപമുള്ള റാമോൺ വിമാനത്താവളത്തിൽ പതിച്ചതായി റിപ്പോർട്ടുണ്ട്. ടെൽ അവീവിലെ പ്രധാന വിമാനത്താവളത്തിലേക്ക് റോക്കറ്റുകൾ എത്തിയതിനെ തുടർന്ന് ഇവിടെനിന്നുള്ള വിമാനങ്ങൾ റാമോൺ വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിട്ടിരുന്നു. ഇസ്രായിലിലെ മുഴുവൻ വിമാനത്താവളങ്ങളുടെയും പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു. നിരവധി രാജ്യങ്ങളിൽനിന്നുള്ള വിമാനങ്ങൾ ഇസ്രയേലിലേക്കുള്ള സർവീസ് റദ്ദാക്കി. ഫലസ്തീൻ അതിർത്തിയിൽ ഇസ്രായിൽ കൂടുതൽ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. ഫലസ്തീന് നേരെ കൂടുതൽ ആക്രമണത്തിന് ഇസ്രായിൽ സൈന്യം തയ്യാറെടുക്കുന്നുണ്ടെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം ഉടൻ അവസാനിപ്പിക്കണമെന്ന് യു.എൻ ആവശ്യപ്പെട്ടു. ഫ്രാൻസ് അടക്കമുള്ള രാജ്യങ്ങളും ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. 

ഫലസ്തീന് നേരെ ആക്രമണം തുടരുമെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആവർത്തിക്കുന്നത്. ഇസ്രയേലിന് നേരെ ആക്രമണം നടത്തുന്നുവെന്ന് ആരോപിച്ച് ബോംബിംഗ് ക്യാംപയിൻ നടത്തുമെന്നാണ് ഇസ്രയേൽ പ്രഖ്യാപിച്ചത്. ഇത് കൂടുതൽ സമയം നീണ്ടുനിൽക്കുമെന്നും നെതന്യാഹു മുന്നറിയിപ്പ് നൽകുന്നു. നിരവധി ലോകരാഷ്ട്രങ്ങൾ ആവശ്യപ്പെട്ടിട്ടും നാലു ദിവസമായി തുടരുന്ന സംഘർഷത്തിന് ഉടൻ ശമനമുണ്ടാകുമെന്ന സൂചനയില്ല. 

Latest News