മോഷ്ടിച്ച പശുക്കളെ ഓട്ടോയില്‍ കടത്തിയ രണ്ട് പേര്‍ പിടിയില്‍, നാല് പേര്‍ രക്ഷപ്പെട്ടു

മംഗളൂരു- മോഷ്ടിച്ച പശുക്കളെ ഓട്ടോറിക്ഷയില്‍ കടത്തിയ രണ്ടു പേരെ അറസ്റ്റ് ചെയ്തതായി ബജ്‌പെ പോലീസ് അറിയിച്ചു. മോട്ടോര്‍ ബൈക്കുകളില്‍ അകമ്പടി സേവിച്ച നാല് പേര്‍ രക്ഷപ്പെട്ടതായും പോലീസ് പറഞ്ഞു.
വായില്‍ തുണി തിരുകിയ നിലയിലാണ് മൂന്ന് പശുക്കളെ ഓട്ടോറിക്ഷയില്‍ ബന്ധിച്ചിരുന്നത്. മുഹമ്മദ് ഇര്‍ഫാന്‍ (27), സിദ്ദീഖുല്ല അക്ബര്‍ (32) എന്നിവരാണ് അറസ്റ്റിലായത്. ശങ്കര്‍, അഖില്‍, ഇസ്മായില്‍, നിസാര്‍ എന്നിവര്‍ രക്ഷപ്പെട്ടു.
കാട്ടെ കംബ്ലയില്‍ കൊമ്പടവ് ഗോശാലക്ക് സമീപം വെച്ചാണ് പശുക്കടത്ത് പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു.

 

Latest News