ഒരൊറ്റ യാഗം നടത്തിയാല്‍  മതി, പിന്നെ ഒരു കൊറോണയും  ഇന്ത്യയോട് അടുക്കില്ല -ബി.ജെ.പി മന്ത്രി 

ഇന്‍ഡോര്‍-  നാലു ദിവസത്തെ യാഗം നടത്തിയാല്‍ കോവിഡിന്റെ മൂന്നാം തരംഗം ഇന്ത്യയെ ബാധിക്കില്ലെന്ന് മധ്യപ്രദേശ് സാംസ്‌കാരിക വകുപ്പ് മന്ത്രി ഉഷ താക്കൂര്‍. ഇന്‍ഡോറിലെ കോവിഡ് കെയര്‍ സെന്റര്‍ ഉദ്ഘാടന വേളയിലാണ് ഉഷാ താക്കൂറിന്റെ വിവാദ പരാമര്‍ശം. പരിസ്ഥിതി ശുദ്ധീകരണത്തിനായി നാലു ദിവസത്തെ യാഗം നടത്തുക. ഇതാണ് യജ്ഞ ചികിത്സ. നമ്മുടെ പൂര്‍വ്വികര്‍ മഹാമാരികളില്‍ നിന്ന് രക്ഷ നേടാനായി യാഗ ചികിത്സ നടത്താറുണ്ടായിരുന്നു. ഇവ പരിസ്ഥിതിയെ ശുദ്ധീകരിക്കും. കോവിഡിന്റെ മൂന്നാം തരംഗം ഇന്ത്യയെ സ്പര്‍ശിക്കുക പോലുമില്ല.വിദഗ്ധരുടെ അഭിപ്രായത്തില്‍ കോവിഡിന്റെ മൂന്നാ തരംഗം ആദ്യം കുട്ടികളെയാണ് ബാധിക്കുക. ഈ പ്രതിസന്ധി എങ്ങിനെ മറികടക്കാമെന്ന് ശാസ്ത്രലോകം തല പുകഞ്ഞാലോചിക്കുന്നതിനിടെയാണ് മധ്യപ്രദേശിലെ ബി.ജെ.പി മന്ത്രി അറിവ് പകര്‍ന്നത്. 

Latest News