ജിദ്ദ - നഗരത്തിലെ ഫഌറ്റ് കേന്ദ്രീകരിച്ച് ഡെന്റൽ ഡോക്ടറായി സേവനമനുഷ്ഠിച്ച വിദേശ യുവാവിനെ സുരക്ഷാ വകുപ്പുകളുമായി സഹകരിച്ച് ജിദ്ദ ആരോഗ്യ വകുപ്പ് അറസ്റ്റ് ചെയ്തു. ഡെന്റൽ ഡോക്ടറായി പ്രാക്ടീസ് ചെയ്യാൻ ലൈസൻസില്ലാത്ത വിദേശിയുടെ ക്ലിനിക്കിനും ലൈസൻസുണ്ടായിരുന്നില്ല. ഡെന്റൽ ക്ലിനിക്കുകളിൽ ഉപയോഗിക്കുന്ന വൻ മരുന്ന് ശേഖരവും ഉപകരണങ്ങളും വിദേശിയുടെ താമസസ്ഥലത്ത് കണ്ടെത്തി.
സൗദിയിൽ ലൈസൻസില്ലാതെ ഹെൽത്ത് പ്രൊഫഷൻ പ്രാക്ടീസ് ചെയ്യുന്നവർക്ക് ആറു മാസം വരെ തടവും ഒരു ലക്ഷം റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കും. വ്യാജ ഡോക്ടർമാർ അടക്കം ആരോഗ്യ മേഖലയിലെ നിയമ ലംഘകരെയും നിയമ ലംഘനങ്ങളെയും കുറിച്ച് 937 എന്ന നമ്പറിൽ ബന്ധപ്പെട്ട് എല്ലാവരും റിപ്പോർട്ട് ചെയ്യണമെന്ന് ജിദ്ദ ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടു.
ക്യാപ്.
ജിദ്ദയിൽ അറസ്റ്റിലായ വ്യാജ ഡെന്റൽ ഡോക്ടർ.