വിമാന വിലക്ക് വീണ്ടും നീട്ടി; നേപ്പാളില്‍ നൂറുകണക്കിന് സൗദി പ്രവാസികള്‍ കുടുങ്ങി

കാഠ്മണ്ഡു- നേപ്പാള്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ഈ മാസം 31 വരെ നീട്ടിയത് സൗദി അറേബ്യയിലേക്ക് പോകാനായി എത്തിയ നൂറുകണക്കിന് ഇന്ത്യക്കാര്‍ക്ക് വന്‍ തിരിച്ചടിയായി. 14 ന് വിലക്ക് നീക്കുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ്, നേപ്പാള്‍ സര്‍ക്കാര്‍ അന്താരാഷ്ട്ര സര്‍വീസുകള്‍ക്കുള്ള വിലക്ക് 31 വരെ നീട്ടിയത്. കാഠ്മണ്ഡു താഴ്വരയിലേയും മറ്റു ജില്ലകളിലേയും ലോക് ഡൗണും രണ്ടാഴ്ചത്തേക്ക് നീട്ടിയിട്ടുണ്ട്.
പ്രതിദിന കോവിഡ് കേസുകള്‍ ഒമ്പതിനായിരത്തില്‍നിന്ന് താഴെ വരാത്ത പശ്ചാത്തലത്തിലാണ് നേപ്പാള്‍ സര്‍ക്കാരിന്റെ തീരുമാനം.
സൗദിയിലേക്ക് പോകാനായി നേപ്പാളില്‍ ഒരു മാസമായി കാത്തിരിക്കുന്നവരുണ്ട്.
കേന്ദ്ര സര്‍ക്കാര്‍ നേപ്പള്‍ ഗവണ്‍മെന്റുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരിഹാരമുണ്ടാക്കണമെന്നാണ് മലയാളികളടക്കമുള്ളവര്‍ ആവശ്യപ്പെടുന്നത്.  

 


്‌

 

Latest News