റിയാദ്- അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള സൗദി സെന്റര്‍ ഫോര്‍ ഓര്‍ഗണ്‍ ഡൊണേഷനില്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും പേര് രജിസ്റ്റര്‍ ചെയ്തു. സൗദിയില്‍ അവയവദാനം പ്രോത്സാഹിപ്പിക്കാനും ബോധവത്കരണം നടത്താനുമാണ് സെന്റര്‍ സ്ഥാപിതമായത്. അവയവദാനം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇവിടെ രജിസ്റ്റര്‍ ചെയ്യാം.
അവയവദാന സെന്ററില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് പൗരന്മാരെ പ്രചോദിപ്പിക്കുന്നതിനായാണ് തിരുഗേഹങ്ങളുടെ സേവകനും കിരീടാവകാശിയും തങ്ങളുടെ പേര് രജിസ്റ്റര്‍ ചെയ്തത്. അവയവദാനത്തിലൂടെ നിരവധി ഹതാശരായ രോഗികള്‍ക്ക് ജീവിതം തിരിച്ചുപിടിക്കാനുള്ള പ്രതീക്ഷയാണ് ലഭിക്കുന്നത്. അവയവദാനത്തെക്കുറിച്ച തെറ്റിധാരണകള്‍ ഒഴിവാക്കാനും ഭരണാധികാരികളുടെ നടപടി സഹായിക്കും.