ഇസ്രായിലില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു; ഗാസയില്‍ ആക്രമണം ശക്തമാക്കുമെന്ന് നെതന്യാഹു

ഇസ്രായില്‍ സൈന്യം നടത്തിയ വ്യോമാക്രണത്തില്‍ പരിക്കേറ്റ കുട്ടിയുമായി അല്‍ശിഫ ആശുപത്രയില്‍

ജറൂസലം- റോക്കറ്റാക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഗാസയില്‍ വ്യോമാക്രമണം ശക്തമാക്കുമെന്ന മുന്നറിയിപ്പുമായി ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.
ഗാസയില്‍നിന്ന് നടത്തിയ റോക്കറ്റാക്രമണത്തില്‍ ഇസ്രായിലിലെ തെക്കന്‍ പട്ടണമായ അഷ്‌കെലോണിലാണ് രണ്ട് സ്ത്രീകള്‍ കൊല്ലപ്പെടുകയും പത്ത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്.
കഴിഞ്ഞ ദിവസം മുതല്‍ ഗാസയിലെ ഹമാസ്, ഇസ്ലാമിക് ജിഹാദ് കേന്ദ്രങ്ങളില്‍ നൂറുകണക്കിന് ആക്രമണങ്ങളാണ് ഇസ്രായില്‍ നടത്തിയത്. 26 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
ഇസ്രായിലിന്റെ വ്യോമപ്രതിരോധ സംവിധാനത്തെ മറികടക്കുന്നതിന് അഞ്ച് മിനിറ്റിനിടയില്‍ 137 റോക്കറ്റുകള്‍ അയച്ചുവെന്ന് ഹമാസ് അവകാശപ്പെട്ടു. ചൊവ്വാഴ്ച ഉച്ചക്കുശേഷമാണ് അഷ്‌കെലോണിനും സമീപത്തെ അഷ്‌ദോദും ലക്ഷ്യമാക്കി റോക്കറ്റുകള്‍ തൊടുത്തത്.
ഗാസയിലെ നിരവധി ഹാമാസ് കേന്ദ്രങ്ങള്‍ തകര്‍ത്തതായി അവകാശപ്പെട്ട നെതന്യാഹു സുരക്ഷാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ ഇസ്രായിലി പൗരന്മാരോട് ആവശ്യപ്പെട്ടു.

 

Latest News