ആലപ്പുഴ-സ്വാതന്ത്ര്യ ലബ്ധിക്കുശേഷം തിരുവിതാംകൂറിൽ പ്രായപൂർത്തി വോട്ടവകാശത്തോടെ നടന്ന ആദ്യ തിരഞ്ഞെടുപ്പു മുതൽ ഗൗരിയമ്മ സ്ഥാനാർഥിയായിരുന്നു.1948ൽ നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ ഗൗരിയമ്മയോടു ചേർത്തലയിൽ നാമനിർദേശ പത്രിക നൽകണമെന്ന് ആവശ്യപ്പെട്ടത് പി കൃഷ്ണപിള്ളയാണ്. കൃഷ്ണപിള്ളയുടെ അഭ്യർഥന കേട്ട് ഗൗരിയമ്മ ആദ്യം ഞെട്ടി, പിന്നെ പൊട്ടിക്കരയുകയായിരുന്നു.കാരണം മറ്റൊന്നുമായിരുന്നില്ല, ചേർത്തല കോടതിയിൽ വക്കീലായ ഗൗരിയമ്മക്ക് മൽസരിച്ചു ജയിച്ചാൽ പണത്തിനു മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുമെന്നായിരുന്ന സങ്കടമായിരുന്നു.വയലാർ സ്റ്റാലിൻ എന്നറിയപ്പെട്ടിരുന്ന കുമാരപ്പണിക്കർ ഒളിവിലായതിനാൽ അദ്ദേഹത്തിന്റെ ഡമ്മിയായി നാമനിർദേശം സമർപ്പിച്ചാൽ മതിയെന്നു പി കൃഷ്ണപിള്ള ആശ്വസിപ്പിച്ചു.പക്ഷേ, കുമാരപ്പണിക്കർക്കു തിരഞ്ഞെടുപ്പു വേളയിലും കേസ് ഒഴിവാക്കി പുറത്തുവരാൻ കഴിയാത്തതിനാൽ ഗൗരിയമ്മക്കു മൽസരിക്കേണ്ടി വന്നു.ഫലം പരാജയം.കമ്യൂനിസ്റ്റ് സ്ഥാനാർഥികൾ മുഴുവൻ പരാജയപ്പെട്ട ആ തിരഞ്ഞെടുപ്പിൽ കെട്ടിവച്ചകാശു തിരിച്ചുകിട്ടിയ നാലു കമ്യൂനിസ്റ്റുകളിൽ ഒരാളായിരുന്നു ഗൗരിയമ്മ.സ്റ്റേറ്റ് കോൺഗ്രസിലെ കൃഷ്ണൻ അയ്യപ്പനാണു വിജയിച്ചതെങ്കിലും വിജയിയെക്കാൾ മണ്ഡലത്തിൽ അറിയപ്പെടുന്ന ആളായതു താനായിരുന്നെന്നു ഗൗരിയമ്മ പറയുമായിരുന്നു.തിരുക്കൊച്ചി നിയമസഭയിലേക്ക് 1952ൽ നടന്ന തിരഞ്ഞെടുപ്പിലാണു കന്നിവിജയം സ്വന്തമാക്കിയത്.1954ലും വിജയം ആവർത്തിച്ചു.കേരളം രൂപീകരിക്കുന്നതിനു മുൻപേ മൽസരിക്കുകയും വിജയിക്കുകയും ചെയ്ത ചരിത്രമുള്ള ഗൗരിയമ്മയെ കേരള സംസ്ഥാനത്തിന്റെ ആദ്യ തിരഞ്ഞെടുപ്പിൽ പാർട്ടി പ്രധാന സ്ഥാനാർഥികളിലൊരാളായി കണക്കാക്കിയാണു ചേർത്തലയിൽ നിർത്തിയത്. പാർട്ടിയും ഗൗരിയമ്മയും ഒരുപോലെ വിജയിച്ച ആ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ആദ്യ മന്ത്രിസഭയിലെ അംഗം, ആദ്യ വനിതാ മന്ത്രി തുടങ്ങിയ നേട്ടങ്ങൾ ഗൗരിയമ്മ സ്വന്തമാക്കി.പിന്നീട്,