ശ്രദ്ധിക്കുക., മെയില്‍ ഏഴ് ദിവസങ്ങള്‍ കൂടി ബാങ്കുകള്‍ക്ക് അവധിയായിരിക്കും

മുംബൈ- കൊറോണ പകര്‍ച്ചവ്യാധിയുടെ വര്‍ദ്ധിച്ചുവരുന്ന കേസുകള്‍ കണക്കിലെടുത്ത് എല്ലാരും ഇപ്പോള്‍ വീട്ടിലിരുന്ന് പണിയെടുക്കുകയാണ്.ബാങ്കുകളും ഇന്‍ഷുറന്‍സ് കമ്പനികളും മറ്റ് സ്വകാര്യ കമ്പനികളും അവരുടെ ജീവനക്കാരെ വീട്ടില്‍ ഇരുത്തി ജോലി ചെയ്യിപ്പിക്കുകയാണ്. 
ചില അവധിദിനങ്ങള്‍ ഇതിനകം കടന്നുപോയെങ്കിലും 7 അവധിദിനങ്ങള്‍ അവശേഷിക്കുന്നു.  മിക്ക സര്‍ക്കാര്‍, സ്വകാര്യ ബാങ്കുകളും തങ്ങളുടെ ജീവനക്കാര്‍ക്ക് എല്ലാ ജോലികളും ഓണ്‍ലൈനില്‍ ചെയ്യാനുള്ള സൗകര്യങ്ങള്‍ നല്‍കിയിട്ടുണ്ട് അതുകൊണ്ടുതന്നെ അവര്‍ക്ക് ബ്രാഞ്ചിലേക്ക് പോകേണ്ടതില്ല.എന്നിരുന്നാലും വളരെ പ്രധാനപ്പെട്ട ചില ജോലികള്‍ക്കായി നിങ്ങള്‍ക്ക് ബാങ്കിലേക്ക് പോകേണ്ടതുണ്ടെങ്കില്‍ ഇത് അറിയേണ്ടത് നിങ്ങള്‍ക്ക് അത്യാവശ്യമാണ് എന്തെന്നാല്‍ നിങ്ങളുടെ ബാങ്കിന് അവധിയാണോ എന്നത്.   ആര്‍ബിഐയുടെ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള അവധിദിനങ്ങളുടെ പട്ടിക പ്രകാരം മെയ് മാസത്തില്‍ മൊത്തം 12 ദിവസം ബാങ്കുകള്‍ അടച്ചിരിക്കും എന്നാണ്.  ഇതില്‍ പ്രതിവാര അവധിദിനങ്ങളും ഉള്‍പ്പെടുന്നു. ചില അവധിദിനങ്ങള്‍ ഇതിനകം കടന്നുപോയെങ്കിലും ഏഴ് അവധിദിനങ്ങള്‍ അവശേഷിക്കുന്നു. ഇത് ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.  വിവിധ സംസ്ഥാനങ്ങളിലെ ഉത്സവങ്ങള്‍ അനുസരിച്ചായിരിക്കും അവിടെ  ബാങ്കുകള്‍ക്ക് അവധി നല്‍കുന്നത്.  ചില ഉത്സവങ്ങള്‍ ചില സംസ്ഥാനങ്ങളില്‍ മാത്രം ആഘോഷിക്കപ്പെടുന്നു. അതുകൊണ്ടുതന്നെ ഈ അവധി ദിനങ്ങള്‍ മുഴുവന്‍ ദേശത്തെയും ബാധിക്കില്ല.    മെയ് മാസത്തില്‍ ബാങ്കുകള്‍ ഇനി എപ്പോള്‍ അടയ്ക്കും എന്ന് നോക്കാം. മെയ് 13 വ്യാഴാഴ്ച ഈദ് ഉല്‍ ഫിത്തറിന്റെ അവസരത്തില്‍ ബാങ്കുകള്‍ക്ക് അവധിയായിരിക്കും.  അതിന്  അടുത്ത ദിവസം അതായത് മെയ് 14 വെള്ളിയാഴ്ച അക്ഷയ തൃതീയ കാരണം പല സംസ്ഥാനങ്ങളിലും ബാങ്കുകള്‍ക്ക് അവധിയായിരിക്കും.   ശേഷം മെയ് 16 ഞായറാഴ്ച രാജ്യത്തുടനീളം ബാങ്കുകള്‍ക്ക് അവധിയായിരിക്കും. 

Latest News