Sorry, you need to enable JavaScript to visit this website.

ഷെയര്‍ ചെയ്യുന്നതിനു മുമ്പ് ഇതൊന്ന് വായിക്കൂ, പുതിയ ഫീച്ചറുമായി ഫെയ്‌സ്ബുക്ക്

സാന്‍ ഫ്രാന്‍സിസ്‌കോ- ഫെയ്‌സ്ബുക്ക് പുതിയൊരു പോപ് അപ് ഫീച്ചര്‍ പരീക്ഷിച്ചു തുടങ്ങുകയാണ്. വാളില്‍ കാണുന്ന ലേഖനങ്ങള്‍ ഷെയര്‍ ചെയുമ്പോള്‍ രണ്ടു വട്ടം ചിന്തിക്കാന്‍ വഴിയൊരുക്കുന്നതാണ് ഈ ഫീച്ചര്‍. ഒരു ലേഖനത്തിന്റെ ലിങ്ക് തുറന്ന് വായിക്കുന്നതിനു മുമ്പ് അത് ഷെയര്‍ ശ്രമിച്ചാല്‍ പോപ് അപ്പായി ഒരു ചോദ്യം വരും. ഇത് ഷെയര്‍ ചെയ്യണോ എന്ന ചോദ്യവുമായി. ഈ ഫീച്ചറിന്റെ കാര്യം ഫെയ്‌സ്ബുക്ക് വെളിപ്പെടുത്തിയത് ട്വിറ്ററിലൂടെയാണ് എന്നതും ശ്രദ്ധേയം. ട്വിറ്ററില്‍ ഇത്തരമൊരു ഫീച്ചര്‍ നേരത്തെ ഉണ്ട്.

ലേഖനങ്ങള്‍ വായിക്കാതെ ഷെയര്‍ ചെയ്തു പോകുന്നത് തടയാനാണിത്. വായിക്കാതെ ഷെയര്‍ ചെയ്യാനും കഴിയും. ലോകത്തൊട്ടാകെ ആന്‍ഡ്രോയ്ഡ് യുസര്‍മാരിര്‍ ആറു ശതമാനം പേര്‍ക്കിടയിലാണ് ഈ ഫീച്ചര്‍ ഫെയ്‌സ്ബുക്ക് പരീക്ഷിക്കുന്നതെന്ന് കമ്പനി വക്താവ് പറയുന്നു.

വ്യാജ വാര്‍ത്തകളും തെറ്റായ വിവരങ്ങളും വേഗത്തില്‍ പ്രചരിക്കുന്നത് തടയുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ ഫീച്ചര്‍. വാര്‍ത്തകള്‍ തലക്കെട്ട് മാത്രം കണ്ട് തുറന്നു വായിക്കാതെ ഷെയര്‍ ചെയ്തു പോകുന്ന ശീലം യൂസര്‍മാര്‍ക്കിടയിലുണ്ട്. യഥാര്‍ത്ഥ വസ്തുകള്‍ അറിയാതെ പോകാന്‍ ഇതു കാരണമാകുന്നു. ഇവര്‍ക്ക് ഒരു മുന്നറിയിപ്പ് എന്ന നിലയിലാണ് പോപ് അപ് സന്ദേശം പ്രത്യക്ഷപ്പെടുക.
 

Latest News