ആശ്വാസ വാര്‍ത്ത; രാജ്യത്ത് കോവിഡ് കേസുകള്‍ ഗണ്യമായി കുറഞ്ഞു

ന്യൂദല്‍ഹി- കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് കേസുകള്‍ ഗണ്യമായി കുറഞ്ഞു. 3,29,042 പുതിയ കോവിഡ് കേസുകളും 3876 മരണങ്ങളുമാണ് ചൊവ്വാഴ്ച രാവില കേന്ദ്ര ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച 4,14,188 റെക്കോര്‍ഡ് കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.


19 ദിവസമായി രാജ്യത്ത് രോഗബാധ കുതിച്ചുയരുകയായിരുന്നു. മൂന്ന് ലക്ഷത്തിനു മുകളില്‍ കേസുകളും 3000 നുമുകളില്‍ മരണവുമാണ് കഴിഞ്ഞ 13 ദിവസവും തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്തത്.


രാജ്യത്ത് ഇതുവരെ 2,29,92,517 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. നലവില്‍  37,15,221 ആണ് ആക്ടീവ് കേസുകള്‍. 2,49,992 പേര്‍ മരിച്ചു.
വിവിധ സംസ്ഥാനങ്ങളിലായി കഴിഞ്ഞ 24 മണിക്കൂറിനിടെ 3,56,082 പേരാണ് രോഗം ഭേദമായി ആശുപത്രികള്‍ വിട്ടത്. 1,90,27,304 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.
കഴിഞ്ഞ ദിവസം 25,03,756 പേര്‍ക്ക് കൂടി കുത്തിവെപ്പ് നടത്തിയതോടെ ഇതുവരെ 17,27,10,066 പേര്‍ക്ക് വാക്‌സിനേഷന്‍ നല്‍കി.
മെയ് പത്ത് വരെ 30,56,00,187 കോവിഡ് പരിശോധനകളാണ് നടത്തിയത്. ഇതില്‍ 18,50,110 സാമ്പിളുകളാണ് തിങ്കളാഴ്ച പരിശോധിച്ചതെന്ന് ഐ.സി.എം.ആര്‍ കണക്ക് വ്യക്തമാക്കുന്നു.

 

Latest News