റിയാദ് - വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകളും റിപ്പോർട്ടുകളും നൽകുന്നവർക്കും മെഡിക്കൽ റിപ്പോർട്ടുകളിൽ കൃത്രിമം കാണിക്കുന്നവർക്കും ഒരു വർഷം വരെ തടവും ഒരു ലക്ഷം റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.
അറിഞ്ഞുകൊണ്ടു തന്നെ യാഥാർഥ്യത്തിന് വിരുദ്ധമായ ഡെിക്കൽ റിപ്പോർട്ടുകളും സർട്ടിഫിക്കറ്റുകളും നൽകുന്നവർക്കും വ്യാജ റിപ്പോർട്ടുകളും സർട്ടിഫിക്കറ്റുകളുമുണ്ടാക്കുന്നവർക്കും ഒരു വർഷം വരെ തടവും ഒരു ലക്ഷം റിയാൽ വരെ പിഴയും ശിക്ഷ നൽകുന്നതിന് വ്യാജ രേഖാ നിയമത്തിലെ പതിനാലാം വകുപ്പ് അനുശാസിക്കുന്നുണ്ടെന്ന് പബ്ലിക് പ്രോസിക്യൂഷൻ പറഞ്ഞു.






