Sorry, you need to enable JavaScript to visit this website.

ഇസ്രായില്‍ വ്യോമാക്രമണത്തില്‍ മരണം 20 ആയി, ഒമ്പത് കുട്ടികള്‍

ഗാസ- ഗാസയില്‍ ഇസ്രായില്‍ സൈന്യം നടത്തിയ വ്യാമോക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 20 ആയി. മരിച്ചവരില്‍ ഒമ്പത് കുട്ടികള്‍ ഉള്‍പ്പെടുന്നു.
ജറൂസലമില്‍ ഫലസ്തീനികള്‍ക്കുനേരെ കിരാത മര്‍ദനം അഴിച്ചുവിട്ട ഇസ്രായിലിനെ ശിക്ഷിക്കുമെന്ന് പ്രഖ്യാപിച്ച് ഹമാസ് ഗാസയില്‍നിന്ന് റോക്കറ്റ് തൊടുത്തതിനു പിന്നാലെയാണ് ഇസ്രായില്‍ ബോംബ് വര്‍ഷിച്ചത്.
ഗാസയില്‍നിന്ന് തുടര്‍ച്ചയായി റോക്കറ്റാക്രമണം നടത്തിയതിനാലണ് പ്രത്യാക്രമണമെന്ന് ഇസ്രായില്‍ സൈന്യം അവകാശപ്പെട്ടു.
ജറൂസലമില്‍ പട്ടണങ്ങള്‍ക്ക് സമീപം റോക്കറ്റ് സൈറണ്‍ മുഴങ്ങിയിരുന്നു. അല്‍ അഖ്‌സ കോംപൗണ്ടില്‍നിന്നും ജറൂസലമിലെ മറ്റു കേന്ദ്രങ്ങളില്‍നിന്നും ഇസ്രായില്‍ പോലീസ് പിന്മാറണമെന്ന് അന്ത്യാശാസനം നല്‍കിയ ശേഷമായിരുന്നു ഹമാസിന്റെ റോക്കറ്റാക്രമണം.

കോവിഡ് മുക്തരെ അന്ധരാക്കുന്ന ബ്ലാക്ക് ഫംഗസ്; കൂടുതല്‍ വിവരങ്ങള്‍ അറിയാം

Latest News