ഗാസയില്‍ ഇസ്രായില്‍ വ്യോമാക്രമണം; ഒമ്പത് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു

ഗാസ- വടക്കന്‍ ഗാസയില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഒമ്പത് ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇസ്രായിലില്‍ നടത്തിയ റോക്കറ്റാക്രമണത്തിന്റെ ഉത്തരവാദിത്തം ഹമാസ് ഏറ്റെടുത്തതിനു പിന്നാലെയാണ് ഇസ്രായില്‍ ബോംബ് വര്‍ഷിച്ചത്.
റോക്കറ്റാക്രമണത്തെ തുടര്‍ന്ന് ജറൂസലമില്‍ ഗാസ അതിര്‍ത്തിക്കു സമീപം അപായ സൈറണുകള്‍ മുഴങ്ങിയിരുന്നു. സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. അല്‍അഖ്‌സയില്‍നിന്നും ജറൂസലമിലെ മറ്റു സംഘര്‍ഷ പ്രദേശങ്ങളില്‍നിന്ന് വൈകിട്ട് ആറു മണിക്കകം പോലീസിനെ പിന്‍വലിക്കണമെന്ന് ഹമാസ് അന്ത്യശാസനം നല്‍കിയിരുന്നു.

 

Latest News