ആര്‍ത്തവ വേദന അറിയാന്‍ പുരുഷന്മാരുടെ ശ്രമം; വീഡിയോ വൈറലായി, പ്രകീര്‍ത്തിച്ച് സ്ത്രീകള്‍

ആര്‍ത്തവ വേദന അറിയാന്‍ പുരുഷന്മാര്‍ നടത്തിയ ശ്രമം സമൂഹ മാധ്യമങ്ങളില്‍ വൈറലായി. സ്ത്രീകളും പുരഷന്മാരും അടങ്ങുന്ന സംഘം വയറിനു പുറത്ത് സ്റ്റിമുലേറ്റര്‍ ഉപയോഗിച്ചാണ് വേദന പരീക്ഷിച്ചത്. സ്ത്രീകളില്‍നിന്ന് വ്യത്യസ്തമായി പുരുഷന്മാര്‍ക്ക് വേദന സഹിക്കാന്‍ കഴിയുന്നില്ലെന്ന് കാണിക്കുന്നതാണ് വീഡിയോ.
വേദന അനുഭവിക്കുന്ന യുവാവിന്റെ പ്രതികരണം കാണിച്ചാണ് വീഡിയോ തുടങ്ങുന്നത്. സഹിക്കാനാകാതെ യുവാവ് നിലത്തു വീഴുമ്പോള്‍ പിന്നാലെ യുവതി കൂളായി വേദന അനുഭവിക്കുന്നു. രണ്ട് യുവാക്കളും രണ്ട് യുവതികളുമാണ് സ്റ്റിമുലേറ്റര്‍ ഉപയോഗിച്ച് വേദന അനുഭവിക്കാന്‍ ശ്രമിക്കുന്നത്. അറിവ് പകരുന്ന വീഡിയോ എന്നാണ് പ്രകീർത്തിച്ചു കൊണ്ട് സ്ത്രീകള്‍ നല്‍കുന്ന പ്രതികരണം.
ആര്‍ത്തവ കാലത്ത് സ്ത്രീകള്‍ പൊതുവെ നേരിടുന്ന അവഗണനക്കെതിരായ ശക്തമായ പ്രതികരണമെന്നാണ് ആളുകള്‍ വിശേഷിപ്പിക്കുന്നത്.
തമാശ വീഡിയോ ആണെങ്കിലും ഈ ഉപകരണം വാങ്ങി വീട്ടിലെ പുരുഷന്മാരേയും വേദന അനുഭവിപ്പിക്കണമെന്നാണ് ചില സ്തീകളുടെ കമന്റ്. പുരുഷന്മാരേക്കാള്‍ മനസ്സിനുറപ്പുള്ളത് തങ്ങള്‍ക്കാണെന്ന് അറിയാമെന്നാണ് മറ്റൊരു കമന്റ്.

 

Latest News