വോട്ടിംഗ് യന്ത്രങ്ങളുമായി ഗുജറാത്തില്‍ ട്രക്ക് മറിഞ്ഞു

അഹമ്മദാബാദ്- ഗുജറാത്തില്‍ നൂറോളം ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളും വിവിപാറ്റ് യൂനിറ്റുകളും കൊണ്ടുപോകുകയായിരുന്ന ട്രക്ക് മറിഞ്ഞു. ബറൂച്ച് ജില്ലയില്‍ വ്യാഴാഴ്ചയാണ് ട്രക്ക് കീഴ്‌മേല്‍ മറിഞ്ഞത്. ആളപായമില്ലെന്നും ട്രക്കിലുണ്ടായിരുന്ന ജീവനക്കാര്‍ക്ക് പരിക്കേറ്റതായും പോലീസ് പറഞ്ഞു. ഇ.വി.എമ്മുകളും വിവിപാറ്റ് യൂനിറ്റുകളും ജംബുസറില്‍നിന്ന് ബറൂച്ച് പട്ടണത്തിലെ ഗൗഡൗണിലേക്ക് കൊണ്ടുപോകുകയായിരുന്നുവെന്ന് ബറൂച്ച് ജില്ലാ കലക്ടര്‍ സന്ദീപ് സഗാലെ പറഞ്ഞു.
ഗുജറാത്ത് വോട്ടെടുപ്പില്‍ ഉപയോഗിക്കാത്ത വോട്ടിംഗ് യന്ത്രങ്ങളും വിവിപാറ്റ് യൂനിറ്റുകളുമാണിത്. ജംബുസാര്‍ മണ്ഡലത്തില്‍ വോട്ടിംഗ് യന്ത്രം കേടാവുകയാണെങ്കില്‍ ഉപയോഗിക്കാന്‍ കരുതിവെച്ചതായിരുന്നുവെന്നും കലക്ടര്‍ പറഞ്ഞു. ഡിസംബര്‍ ഒമ്പതിനായിരുന്നു ഈ മണ്ഡലത്തില്‍ വോട്ടെടുപ്പ്.

 

Latest News