റോം- ഇറ്റലിയിലെ ടസ്‌കാനിയില്‍ ഒരു ആശുപത്രിയില്‍ 23കാരിയായ യുവതിക്ക് നഴ്‌സ് അബദ്ധത്തില്‍ ആറ് ഡോസ് കോവിഡ് വാക്‌സിന്‍ ഒറ്റത്തവണ കുത്തിവച്ചു. ഒരു ഫൈസര്‍ വാക്‌സിന്‍ വയലിലെ (കുപ്പി) മുഴുവന്‍ ഡോസുകളും അബദ്ധത്തില്‍ നഴ്‌സ് കുത്തിവക്കുകയായിരുന്നു. വിദ്യാര്‍ത്ഥിനിയായ യുവതിക്ക് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെന്നും നീരീക്ഷണത്തിലാണെന്നും അധികൃതര്‍ അറിയിച്ചു. ഓവര്‍ ഡോസ് നാലു ഡോസ് വരെ വലിയ പ്രശ്‌നമില്ലെന്നാണ് പഠനം. യുഎസ്, ഓസ്‌ട്രേലിയ, ജര്‍മനി, ഇസ്രാഈല്‍ എന്നിവടങ്ങളില്‍ അബദ്ധത്തില്‍ ഓവര്‍ ഡോസ് കുത്തിവച്ച സംഭവങ്ങളുണ്ടായിട്ടുണ്ട്.